ബെംഗളൂരു: ബ്ലാക്ക് ഫംഗസ് കേസുകൾ വര്‍ധിക്കുന്നത് കണക്കിലെടുത്ത് സംസ്ഥാനത്തിന് പുതിയ കൊവിഡ് ഡിസ്ചാർജ് നയവും കൊവിഡിന് ശേഷമുള്ള മുൻകരുതലുകളും ഉണ്ടാകുമെന്ന് കർണാടക ആരോഗ്യമന്ത്രി ഡോ.കെ സുധാകർ അറിയിച്ചു . ബ്ലാക്ക് ഫംഗസ് അണുബാധയെക്കുറിച്ച് വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് ചികിത്സയുടെ ആദ്യ ആഴ്ചയിൽ സ്റ്റിറോയിഡുകൾ നൽകുന്നത് കറുത്ത ഫംഗസിന്റെ പ്രധാന കാരണങ്ങളിലൊന്നാണെന്ന് കണ്ടെത്തി. ഇത് ഒഴിവാക്കേണ്ടതുണ്ട്, അതിനാല്‍ സ്റ്റിറോയിഡുകൾ രണ്ടാം ആഴ്ച മുതൽ മാത്രമേ നൽകാവൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബ്ലാക്ക് ഫംഗസ്; കൊവിഡ് മുക്തരാകുന്നവര്‍ക്ക് ഡിസ്ചാര്‍ജ് നയം പ്രഖ്യാപിച്ച് കര്‍ണാടക - ഡിസ്ചാര്‍ജ് നയം
ബ്ലാക്ക് ഫംഗസ് അണുബാധയെക്കുറിച്ച് വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also…….ബ്ലാക്ക് ഫംഗസ്; രോഗബാധയുടെ കാരണം കണ്ടെത്താന്‍ വിദഗ്ദര്‍ക്ക് നിര്‍ദ്ദേശം നല്‍കി കര്‍ണാടക സര്‍ക്കാര്‍
95 ഓളം ബ്ലാക്ക് ഫംഗസ് കേസുകൾ ബാംഗ്ലൂർ മെഡിക്കൽ കൊളേജിൽ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ 75 കേസുകളിൽ അനിയന്ത്രിതമായ പ്രമേഹം കണ്ടെത്തിയിട്ടുണ്ട്. ഡിസ്ചാർജ് ചെയ്യുമ്പോൾ, കൊവിഡ് രോഗികൾക്ക് ഫംഗസ് അണുബാധയുണ്ടോയെന്ന് പരിശോധിക്കുകയും ആവശ്യമെങ്കിൽ എംആർഐ സ്കാനിന് വിധേയമാക്കുകയും ചെയ്യും. എല്ലാ ജില്ലാ ആശുപത്രികൾക്കും പോസ്റ്റ്-കൊവിഡ് വാർഡ് നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഡിസ്ചാർജിന് ശേഷം, വ്യക്തികൾ സ്വയം പരിശോധന നടത്തണമെന്നും അല്ലെങ്കിൽ അവർക്ക് ഒരു ടെലി കൺസൾട്ടേഷന്‍ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.