കേരളം

kerala

ETV Bharat / bharat

രണ്ട് കോടി കൊവിഡ് വാക്സിന്‍ ഡോസിന് ഓര്‍ഡര്‍ നല്‍കി കര്‍ണാടക - കര്‍ണാടക സര്‍ക്കാര്‍

ഓര്‍ഡര്‍ ചെയ്ത 2 കോടിക്ക് പുറമെ മൂന്ന് കോടി വാക്സിനായുള്ള മറ്റൊരു ഓര്‍ഡറും കര്‍ണാടക സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. അതില്‍ ഒരു കോടി കൊവാക്സിനും, രണ്ട് കോടി കൊവിഷീല്‍ഡും ഉള്‍പ്പെടുന്നു.

ആഗോള ടെന്‍ഡര്‍ വഴി 2 കോടി വാക്സിന്‍ ഡോസുകള്‍ക്ക് ഓര്‍ഡര്‍ നല്‍കി കര്‍ണാടക സര്‍ക്കാര്‍
ആഗോള ടെന്‍ഡര്‍ വഴി 2 കോടി വാക്സിന്‍ ഡോസുകള്‍ക്ക് ഓര്‍ഡര്‍ നല്‍കി കര്‍ണാടക സര്‍ക്കാര്‍

By

Published : May 12, 2021, 12:23 PM IST

ബെംഗളൂരു:ആഗോള ടെന്‍ഡര്‍ വഴി രണ്ട് കോടി കൊവിഡ് വാക്സിൻ ഡോസ് വാങ്ങാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. വാക്സിനുകളുടെ ആവശ്യകതയും, 18 മുതല്‍ 44 വയസ് വരെയുള്ളവരുടെ പ്രതിരോധ കുത്തിവയ്പ്പ് സുഗമമാക്കുന്നതിനുമായാണ് ഈ തീരുമാനമെടുത്തതെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രിയും സംസ്ഥാന കൊവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവിയുമായ ഡോ സി എൻ അശ്വത് നാരായണൻ പറഞ്ഞു. ഇതിനുപുറമെ മൂന്ന് കോടി വാക്സിനായുള്ള മറ്റൊരു ഓര്‍ഡറും നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അതില്‍ ഒരു കോടി കൊവാക്സിനും, രണ്ട് കോടി കൊവിഷീല്‍ഡും ഉള്‍പ്പെടുന്നു.

Also Read:ഇന്ന് രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് മരണ നിരക്ക്

ഇതുവരെ കൊവിഡ് വാക്സിനായി കേന്ദ്ര സര്‍ക്കാരിനെ മാത്രമായിരുന്നു ആശ്രയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ മറ്റ് ടെന്‍ഡറുകളിലൂടെ വാക്സിന്‍ വാങ്ങാനുള്ള അവസരമുണ്ടെന്നും, അത് 7 ദിവസത്തിനുള്ളില്‍ എല്ലാ നടപടികളും പൂര്‍ത്തിയാകുമെന്നും നാരായണന്‍ പറഞ്ഞു. ഇതിനുപുറമെ, ഒരു ലക്ഷം പൾസ് ഓക്സിമീറ്റർ സംഭരിച്ച് എല്ലാ ജില്ലകളിലേക്കും താലൂക്കുകളിലേക്കും വിതരണം ചെയ്യാനും അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. പൾസ് ഓക്സിമീറ്റർ തിരികെ ശേഖരിക്കേണ്ടത് ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥരുടെയും താലൂക്ക് ആരോഗ്യ ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്തമായിരിക്കും. പിന്നീട് അവ ഒരു പൾസ് ഓക്സിമീറ്റർ ബാങ്ക് സൃഷ്ടിക്കാൻ ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Also Read:തെലങ്കാനയിൽ ലോക്ക്‌ ഡൗൺ ആരംഭിച്ചു

രോഗബാധിതരെ ചികിത്സിക്കാൻ ആവശ്യമായ ടാബ്‌ലെറ്റ് 10 ലക്ഷം ഐവർമെക്റ്റിൻ സംഭരിച്ചിട്ടുണ്ടെന്നും മെയ് 14 ന് വിതരണം ആരംഭിക്കുമെന്നും നാരായണൻ പറഞ്ഞു. 25 ലക്ഷം ഗുളികകൾ കൂടി സംഭരിക്കാനും സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും ലഭ്യമാക്കാനും നിര്‍ദേശം നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് നിലവിൽ 10.50 ലക്ഷം റാപ്പിഡ് ആന്റിജൻ ടെസ്റ്റ് (റാറ്റ്) കിറ്റുകൾ ആണുള്ളത്. ഇതിനുപുറമെ 37 ലക്ഷം ആർ‌ടി‌പി‌സി‌ആർ കിറ്റുകൾ വാങ്ങാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കിടക്കകൾ അനാവശ്യമായി ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ട്രയേജിംഗ് നിർബന്ധമാക്കുമെന്ന് മന്ത്രി പറഞ്ഞു. വാക്സിനേഷൻ എടുക്കാൻ ഗ്രാമങ്ങളിൽ പോകരുതെന്ന് നഗരവാസികളോട് അഭ്യർത്ഥിച്ചു.

ABOUT THE AUTHOR

...view details