ബെംഗളൂരു:കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ രാത്രി കർഫ്യൂ പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. ഡിസംബർ 28 ചൊവ്വാഴ്ച മുതലാണ് നിരോധനാജ്ഞ ആരംഭിക്കുക. ദിവസവും രാത്രി 10 മുതൽ പുലർച്ചെ അഞ്ച് വരെയാണ് കർഫ്യൂ സമയം.
ALSO READ| Omicron in India: രാജ്യത്ത് സ്ഥിരീകരിച്ചത് 422 ഒമിക്രോണ്‍ കേസുകള്‍
കൊവിഡ് സ്ഥിതിഗതികൾ വിലയിരുത്താൻ ഞായറാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. യോഗത്തിന് ശേഷം ആരോഗ്യമന്ത്രി ഡോ. സുധാകറാണ് വിവരം അറിയിച്ചത്.
പുതുവത്സര ആഘോഷങ്ങളെ കര്‍ഫ്യൂ ബാധിക്കും. കർണാടകയിൽ ഏഴ് ഒമിക്‌റോണ്‍ കേസുകളാണ് പുതുതായി സ്ഥിരീകരിച്ചത്. പുതിയ കേസുകളോടെ ആകെ കൊവിഡ് വകഭേദ കേസുകള്‍ 38 ആയി.