ബെംഗളൂരു:ഒരു വർഷത്തെ ശമ്പളം കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്ത് കർണാടക മന്ത്രിമാർ. സംസ്ഥാനത്താകെ പുതുതായി 230 ഏക്കർ ഭൂമി ശ്മശാന ആവശ്യങ്ങൾക്കായി മാറ്റിവച്ചതായും റവന്യൂ മന്ത്രി ആർ.അശോക പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം വർധിക്കുന്ന സാഹചര്യത്തിൽ മൃതദേഹങ്ങൾ മറവുചെയ്യുന്നതിൽ പ്രതിസന്ധിയുണ്ടായി. ഈ സാഹചര്യത്തിലാണ് മവല്ലിപുര, ഗിദ്ദനഹള്ളി, തവാരകെരെ പ്രദേശങ്ങളിൽ പുതിയതായി ശ്മാശാനങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചത്. ഗിദ്ദനഹള്ളി, തവാരകെരെ എന്നിവിടങ്ങളില്‍ 70 മൃതദേഹങ്ങൾ സംസ്‌കരിക്കാനുള്ള ശേഷിയുള്ള ശ്മശാനങ്ങള്‍ പ്രവർത്തനമാരംഭിച്ചു. 40 മൃതദേഹങ്ങൾ സംസ്‌കരിക്കാന്‍ സാധിക്കുന്ന ശ്മശാനം മവല്ലിപ്പുരയിൽ ഉടൻ പ്രവർത്തനം ആരംഭിക്കും.