ബെംഗളൂരു: ചൈനയിലെ കുട്ടികളുടെ ഇടയില്‍ ശ്വാസകോശ രോഗം (respiratory illness surge in China) പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ ആരോഗ്യകേന്ദ്രങ്ങള്‍ക്കും കര്‍ണാടക സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ രാജ്യത്തെ എല്ലാ ആരോഗ്യ സംവിധാനങ്ങളും തയാറായിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് കര്‍ണാടക മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
സാധാരണ പനി ചികിത്സയിലും ചില മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന നിര്‍ദേശമുണ്ട്. സാധാരണ പനിയും ഏഴ് ദിവസം വരെ നീണ്ടു നില്‍ക്കാം. എന്നാല്‍ മരണനിരക്ക് വളരെ കുറവാണെന്നും മുന്നറിയിപ്പില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എങ്കിലും കുട്ടികളിലും പ്രായമായവരിലും ഗര്‍ഭിണികളിലും ഇത് ചില സങ്കീര്‍ണതകള്‍ സൃഷ്‌ടിച്ചേക്കാം.
ദീര്‍ഘകാലമായി സ്റ്റിറോയ്‌ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്കും ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ആശുപത്രി വാസം വേണ്ടിവരികയും ചെയ്തേക്കാം. പനി, വിശപ്പില്ലായ്മ, വരണ്ട ചുമ, തുമ്മല്‍ തുടങ്ങിയവയാണ് ഇതിന്‍റെ ലക്ഷണങ്ങള്‍. കൂടുതല്‍ വെല്ലുവിളി നേരിടുന്നവരില്‍ ഇത് ചിലപ്പോള്‍ ഒരുമാസം വരെ നീണ്ട് നിന്നേക്കാം.