ബെംഗളൂരു:കൊവിഡ് നിയന്ത്രണ വിധേയമായതോടെ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന രാത്രികാല കർഫ്യൂ പിൻവലിച്ച് കർണാടക സർക്കാർ. വെള്ളിയാഴ്ച ചീഫ് സെക്രട്ടറി രവികുമാറാണ് കർഫ്യൂ പിൻവലിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്.
കൊവിഡ് രണ്ടാം തരംഗം തീവ്രമായതോടെ ഈ വർഷം ജൂലൈ മുതലാണ് സംസ്ഥാന വ്യാപകമായി രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയത്. രാത്രി പത്ത് മുതൽ പുലർച്ചെ അഞ്ച് വരെയാണ് കർഫ്യൂ ഏർപ്പെടുത്തിയിരുന്നത്. കേസുകൾ കുറഞ്ഞതോടെ കർഫ്യൂ പിൻവലിക്കുകയായിരുന്നു.