ബെംഗളൂരു:ലോക്സഭ തെരഞ്ഞെടുപ്പിന്(Loksabha Election) മുന്നോടിയായി പുതിയ പദ്ധതിക്ക് തുടക്കമിട്ട് കര്‍ണാടകയിലെ കോണ്‍ഗ്രസ്(Congress) സര്‍ക്കാര്‍. കുടുംബത്തിന്റെ ചുമതല വഹിക്കുന്ന ഏകദേശം 1.1 കോടി സ്ത്രീകള്‍ക്ക് പ്രതിമാസം 2000 രൂപ നല്കുന്ന ഗൃഹലക്ഷ്മി(GruhaLakshmi) പദ്ധതിക്കാണ് നാളെ(ഓഗസ്റ്റ് 30) മൈസൂരില്‍ വച്ച് നടക്കുന്ന പൊതുപരിപാടിയില്‍ തുടക്കം കുറിക്കുക. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ(Mallikarjun Kharge) ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും(Rahul Gandhi) പങ്കെടുക്കും.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ(Siddaramaiah), ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍(D K Shivakumar) എന്നിവര്‍ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് നടക്കുന്ന മൈസൂരുവിലെ പ്രശസ്തമായ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ ചൊവ്വാഴ്ച ദര്‍ശനം നടത്തിയിരുന്നു. കുടുംബത്തിന്റെ ചുമതല വഹിക്കുന്ന ഏകദേശം 1.1 കോടി സ്ത്രീകള്‍ക്ക് പ്രതിമാസം 2000 രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു.
നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ 17,500 കോടി രൂപയാണ് ഗൃഹലക്ഷ്മി പദ്ധതിക്കായി സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്. മേയ് മാസം നടന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ആദ്യത്തെ അഞ്ച് വാഗ്ദാനങ്ങളില്‍ അടങ്ങിയതായിരുന്നു ഗൃഹലക്ഷ്മി പദ്ധതി.