ബെംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ അവസാന പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് അര്‍ധരാത്രിയോടെ കോണ്‍ഗ്രസ് ആറാമത് സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയത്. ഇതോടെ ബാക്കിയുണ്ടായിരുന്ന അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ടിക്കറ്റ് കൂടി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് 224 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ അന്തമിമായി നിശ്ചയിച്ചു.
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് : അവസാന സ്ഥാനാര്‍ഥി പട്ടികയും പുറത്തുവിട്ട് കോണ്‍ഗ്രസ്, നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്ന് കൂടി
വരാനിരിക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. അര്‍ധരാത്രിയോടെയാണ് അവസാന പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടത്
റായ്ച്ചൂർ നിയമസഭ മണ്ഡലത്തിൽ നിന്ന് മുഹമ്മദ് ഷാലം, സിദ്‌ലഘട്ടയിൽ നിന്ന് ബി വി രാജീവ് ഗൗഡ, സി വി രാമൻ നഗറിൽ നിന്ന് എസ് ആനന്ദ് കുമാർ, അരകലഗുഡു മണ്ഡലത്തിൽ നിന്ന് എച്ച് പി ശ്രീധർ ഗൗഡ, മംഗളൂരു നഗർ നോർത്ത് മണ്ഡലത്തിൽ നിന്ന് ഇനായത്ത് അലി എന്നിവരാണ് കോൺഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നത്. ഇന്നലെ വൈകിട്ടായിരുന്നു കോണ്‍ഗ്രസ് അഞ്ചാം സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടത്. പിന്നാലെ അര്‍ധരാത്രിയോടെ അവസാന പട്ടികയും കോണ്‍ഗ്രസ് പുറത്തുവിട്ടു. കർണാടക നിയമസഭ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്.