കേരളം

kerala

ETV Bharat / bharat

രാഷ്‌ട്രീയ അവസരവാദത്തിൽ അടിപതറി ജഗദീഷ് ഷെട്ടാർ; കോൺഗ്രസ് ടിക്കറ്റിൽ പരാജയപ്പെട്ടത് 35,000 വോട്ടുകൾക്ക് - കേവല ഭൂരിപക്ഷമായ 113 സീറ്റ്‌

ബിജെപിയിൽ നിന്ന് ആറ് തവണ എംഎൽഎ ആയിരുന്ന ജഗദീഷ് ഷെട്ടാർ ബിജെപിയിൽ ഏഴാം തവണയും മത്സരിക്കാൻ അവസരം ലഭിക്കാത്തതിനെ തുടർന്നാണ് കോൺഗ്രസിൽ ചേർന്നത്

plane  അവസരവാദത്തിൽ അടിപതറി ജഗദീഷ് ഷെട്ടാർ  കർണാടക തെരഞ്ഞെടുപ്പ്  കർണാടക തെരഞ്ഞെടുപ്പ് ഫലം  കർണാടക തെരഞ്ഞെടുപ്പ് ഫലം ഇന്ന്  2024 ലോക്സഭാ തെരഞ്ഞെടുപ്പ്  ഫലം കാത്തിരിക്കുന്നത് 2613 സ്ഥാനാർത്ഥികൾ  ലിംഗായത്ത് വോട്ടുകൾ  കേവല ഭൂരിപക്ഷമായ 113 സീറ്റ്‌  ഫലം കാത്തിരിക്കുന്നത് 2613 സ്ഥാനാർത്ഥികൾ
ജഗദീഷ് ഷെട്ടാർ

By

Published : May 13, 2023, 12:01 PM IST

Updated : May 13, 2023, 12:47 PM IST

ഹൂബ്ലി: ഹൂബ്ലി നിയോജക മണ്ഡലത്തിൽ ടേൺകോട്ട് കോൺഗ്രസ് സ്ഥാനാർഥിയും മുൻ ബിജെപി മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാർ പരാജയപ്പെട്ടു. ബിജെപി സ്ഥാനാർഥി മഹേഷ് തെങ്ങിനകൈയോടാണ് ജഗദീഷ് ഷെട്ടാർ തോൽവി ഏറ്റുവാങ്ങിയത്. 35,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മഹേഷ് തെങ്ങിനകൈ വിജയിച്ചത്.

നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബിജെപി സീറ്റ് നിഷേധിച്ചതോടെയാണ് ജഗദീഷ് ഷെട്ടാർ കോൺഗ്രസ് പാളയത്തിൽ അഭയം തേടിയത്. ചെറുപ്പം മുതൽ ആർഎസ്എസിലും കോളജ് ജീവിതകാലത്ത് എബിവിപിയിലും തുടർന്ന് രാഷ്ട്രീയ ജീവിതത്തിലുടനീളം ബിജെപിയിലും അംഗമായിരുന്നു ഷെട്ടാറിന്‍റെ രാഷ്‌ട്രീയ അവസരവാദമാണ് തിരിച്ചടിയായത്. കർണാടകയിലെ മുതിർന്ന ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയെപ്പോലെ തന്നെ തുല്യപദവിയുള്ള ജഗദീഷ് ഷെട്ടാർ ബിജെപിയിലെ തന്‍റെ വ്യക്തിപ്രഭാവം തിരിച്ചറിയാതെയാണ് അപക്വമായ രാഷ്‌ട്രീയ തീരുമാനമെടുത്തത്.

ഹൂബ്ലി-ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ തുടർച്ചയായി ആറ് തവണ വിജയിച്ച ഷെട്ടാർ കോൺഗ്രസ് ടിക്കറ്റിൽ പരാജയമേറ്റു വാങ്ങിയാൽ അദ്ദേഹത്തിന്‍റെ ഭാവി പ്രതിസന്ധിയിലാകും. ഹൂബ്ലി-ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ നിന്നാണ് ജഗദീഷ് ഷെട്ടാർ ജനവിധി തേടിയത്. ബിജെപിയിൽ നിന്ന് ആറ് തവണ എംഎൽഎ ആയിരുന്ന ജഗദീഷ് ഷെട്ടാർ ബിജെപിയിൽ ഏഴാം തവണയും മത്സരിക്കാൻ അവസരം ലഭിക്കാത്തതിനെ തുടർന്നാണ് കോൺഗ്രസിൽ ചേർന്നത്. ബിജെപിയുടെ താലൂക്ക് യൂണിറ്റ് പ്രസിഡന്‍റ് മുതൽ സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനം വരെയുള്ള സുപ്രധാന ചുമതലകൾ കൈകാര്യം ചെയ്‌തിട്ടുള്ള ഷെട്ടാറിന്‍റെ രാഷ്‌ട്രീയ കണക്കുകൂട്ടലുകൾ പിഴക്കുന്നതോടെ നിലനിൽപ്പ് പ്രതിസന്ധിയിലാകുമെന്നത് ഉറപ്പാണ്.

ലിംഗായത്ത് വിഭാഗത്തിൽ പെട്ട ഷെട്ടാർ ഇന്നത്തെ ബാഗൽകോട്ട് ജില്ലയിലെ ബദാമി താലൂക്കിലെ കേരൂർ ഗ്രാമത്തിൽ 1955 ഡിസംബർ 17 നാണ് ജനിച്ചത്. 67 വയസുകാരനായ ജഗദീഷ് ഷെട്ടാർ ജനസംഘത്തിന്‍റെ മുതിർന്ന നേതാവായിരുന്നു.

Last Updated : May 13, 2023, 12:47 PM IST

ABOUT THE AUTHOR

...view details