മൈസൂരു : കർണാടകയിൽ നിലവിലുള്ള ഹിജാബ് നിരോധന ഉത്തരവ് പിൻവലിക്കാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ (Karnataka CM Siddaramaiah Instructed to Withdraw Hijab Ban Order). എന്ത് വസ്ത്രം ധരിക്കണമെന്നതും എന്ത് കഴിക്കണമെന്നതും അവരവരുടെ ഇഷ്‌ടമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ മൂന്ന് പൊലീസ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നിർവഹിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.
കർണാടകയിലെ ഹിജാബ് നിരോധനം നീങ്ങും; ഉത്തരവ് പിൻവലിക്കാൻ നിർദേശം നൽകിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
Karnataka Hijab Ban : എന്ത് വസ്ത്രം ധരിക്കണമെന്നതും എന്ത് കഴിക്കണമെന്നതും അവരവരുടെ ഇഷ്‌ടമാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഞാൻ ധോത്തിയും ജുബ്ബയും ധരിക്കും, നിങ്ങൾക്ക് പാന്‍റും ഷർട്ടും ഇഷ്‌യമാണെങ്കില്‍ അത് ധരിക്കൂ, ഇതിൽ എന്താണ് തെറ്റെന്നും മുഖ്യമന്ത്രി ചോദിച്ചു.
Published : Dec 22, 2023, 9:28 PM IST
ഉദ്‌ഘാടന ചടങ്ങ് നടക്കവേ സദസിൽനിന്ന് ഹിജാബ് നിരോധനം സംബന്ധിച്ച് ചോദ്യം ഉയർന്നു. അതിന് മറുപടിയായാണ് മുഖ്യമന്ത്രി ഹിജാബ് നിരോധന ഉത്തരവ് പിൻവലിക്കാൻ നിർദേശം നൽകിയ കാര്യം അറിയിച്ചത്. ഞാൻ ധോത്തിയും ജുബ്ബയും ധരിക്കും, നിങ്ങൾക്ക് പാന്‍റും ഷർട്ടും ഇഷ്‌ടമാണെങ്കില്‍ അത് ധരിക്കൂ, ഇതിൽ എന്താണ് തെറ്റ്. വോട്ടിന് വേണ്ടിയുള്ള രാഷ്ട്രീയം തെറ്റാണ്. പാവപ്പെട്ടവർക്കുവേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read:ഹിജാബ് ധരിച്ചെത്തി ; 58 വിദ്യാർഥിനികളെ സസ്‌പെന്‍ഡ് ചെയ്‌ത് കോളജ്