കേരളം

kerala

ETV Bharat / bharat

സിദ്ധരാമയ്യ തന്നെ മുഖ്യന്‍; ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും, ഔദ്യോഗികമായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് - karnataka cm

തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാല് ദിവസം പിന്നിട്ടിട്ടും കര്‍ണാടക മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ കഴിയാഞ്ഞത് കോണ്‍ഗ്രസില്‍ വലിയ പ്രതിസന്ധിയാണുണ്ടാക്കിയത്

karnataka cm race latest updates  സിദ്ധരാമയ്യ തന്നെ മുഖ്യന്‍  ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും
സിദ്ധരാമയ്യ തന്നെ മുഖ്യന്‍

By

Published : May 18, 2023, 6:52 AM IST

Updated : May 18, 2023, 12:34 PM IST

ന്യൂഡൽഹി:കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ തന്നെ ചുമതലയേല്‍ക്കും. ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകുമെന്നും സത്യപ്രതിജ്ഞ ശനിയാഴ്‌ച ഉച്ചയ്‌ക്ക് 12.30ന് നടക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.

ഇന്ന് വൈകിട്ട് ഏഴിന് ബെംഗളൂരുവിൽ ചേരുന്ന നിയമസഭാകക്ഷി യോഗത്തില്‍ സിദ്ധരാമയ്യയെ നേതാവായി തെരഞ്ഞെടുക്കും. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ വാര്‍ത്ത ഏജന്‍സി ഇക്കാര്യം രാവിലെ റിപ്പോര്‍ട്ട് ചെയ്‌തതിരുന്നു. കര്‍ണാടക മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ബുധന്‍ രാത്രി വൈകിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്തില്‍ നടന്നിരുന്നു. മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് നിലവിലെ തീരുമാനം പുറത്തുവന്നത്.

ALSO READ |വീണ്ടും നാടകം, കർണാടക മുഖ്യനില്‍ തീരുമാനം ആയില്ലെന്ന് കോൺഗ്രസ്, എല്ലാം രണ്ട് ദിവസത്തിനകമെന്നും വിശദീകരണം

ഇന്ന് വൈകിട്ട് ബെംഗളൂരുവിൽ നടക്കുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍, (സിഎൽപി) എഐസിസി നിരീക്ഷകരോട് പങ്കെടുക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയും ശിവകുമാറിനെ ഉപമുഖ്യമന്ത്രിയുമായി തീരുമാനിച്ചത് കൂട്ടായ ആലോചനയിലൂടെയാണെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. സർക്കാർ രൂപീകരണത്തിൽ ധാരണയായതിന് പിന്നാലെ ഇരുനേതാക്കളും ഒരുമിച്ച് പാര്‍ട്ടി അധ്യക്ഷന്‍ ഖാർഗെയെ കണ്ടിരുന്നു.

'ഉറപ്പുകള്‍ നടപ്പാക്കും', 'ഒറ്റക്കെട്ട്':സിദ്ധരാമയ്യയും ശിവകുമാറും ചേർന്ന് നിൽക്കുന്ന ചിത്രം കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ ട്വീറ്റ് ചെയ്‌തു. സമവായത്തിന്‍റെ സൂചനയായി ഖാർഗെ ഇരുനേതാക്കളുടേയും കൈകൾ ഉയർത്തുന്നതാണ് ഈ ചിത്രം. കർണാടകയിലെ ജനങ്ങൾക്ക് പുരോഗതി, ക്ഷേമം, സാമൂഹിക നീതി എന്നിവ ഉറപ്പാക്കാന്‍ ടീം കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണ്. 6.5 കോടി കന്നഡിഗർക്ക് വാഗ്‌ദാനം ചെയ്‌ത അഞ്ച് ഉറപ്പുകൾ തങ്ങൾ നടപ്പിലാക്കുമെന്നും ഖാർഗെ ട്വിറ്ററിൽ കുറിച്ചു. ഈ ചിത്രം കോൺഗ്രസ് പാര്‍ട്ടി ഹാന്‍ഡിലും ട്വീറ്റ് ചെയ്‌തു. ഒന്നിക്കല്‍ കൂടുതൽ ശക്തമാക്കും എന്ന കുറിപ്പോടെയാണ് ട്വീറ്റ്.

'നേട്ടം കൈവരിച്ച ടീം' - ചിത്രം ട്വിറ്ററിൽ പങ്കുവച്ചുകൊണ്ട് കര്‍ണാടക പാര്‍ട്ടി ചുമതലയുള്ള എഐസിസി സംസ്ഥാന ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല പറഞ്ഞു. അതേസമയം, കോൺഗ്രസ് ലെജിസ്‌ളേച്ചർ പാർട്ടി യോഗം (സിഎൽപി) ഇന്ന് വൈകുന്നേരം ചേരും. പാർട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ശിവകുമാറാണ് യോഗം വിളിച്ചത്. ഇതുസംബന്ധിച്ച തീരുമാനം അവിടെ പ്രഖ്യാപിക്കും. വൈകിട്ട് ഏഴ്‌ മണിക്ക് പാര്‍ട്ടി സംസ്ഥാന ആസ്ഥാനത്താണ് യോഗം.

Last Updated : May 18, 2023, 12:34 PM IST

ABOUT THE AUTHOR

...view details