ബെംഗളൂരു: വിവാദമായ ഗോവധ നിരോധന നിയമം പാസാക്കിയത് ആഘോഷിച്ച് കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. നിയമം പാസാക്കിയത് പ്രമാണിച്ച് പശുക്കൾക്കായി അദ്ദേഹം സ്വവസതിയിൽ പ്രത്യേക പൂജകൾ നടത്തി. ആഭ്യന്തര മന്ത്രി ബസവരാജ് ബൊമൈ, മൃഗസംരക്ഷണ മന്ത്രി പ്രഭു ചൗഹാൻ എന്നിവരും പൂജകളിൽ പങ്കെടുത്തു.
ഗോവധ നിരോധന നിയമം പാസാക്കിയത് ആഘോഷിച്ച് യെദ്യൂരപ്പ - ഗോവധ നിരോധന നിയമം
നിയമം പാസാക്കിയത് പ്രമാണിച്ച് പശുക്കൾക്കായി അദ്ദേഹം സ്വവസതിയിൽ പ്രത്യേക പൂജകൾ നടത്തി. ആഭ്യന്തരമന്ത്രി ബസവരാജ് ബൊമൈ, മൃഗസംരക്ഷണ മന്ത്രി പ്രഭു ചൗഹാൻ എന്നിവരും പൂജകളിൽ പങ്കെടുത്തു.
ഗോവധ നിരോധന നിയമം പാസാക്കിയത് ആഘോഷിച്ച് യെദ്യൂരപ്പ
പശുക്കൾക്ക് വേണ്ടി നടത്തിയ പ്രത്യേക ഭക്ഷണ വിതരണത്തിനും മുഖ്യമന്ത്രി നേതൃത്വം നൽകി. ശക്തമായ പ്രതിപക്ഷ എതിർപ്പുകൾക്കിടയിൽ ആണ് ഗോവധ നിരോധന നിയമം സഭ പാസാക്കിയത്. പുതിയ നിയമ പ്രകാരം 12 വയസിന് താഴെയുള്ള പശുക്കളെയും എരുമകളെയും ഇറച്ചിക്കായി ഉപയോഗിക്കുന്നത് സംസ്ഥാനത്ത് ഏഴ് വർഷം വരെ തടവും 50000 രൂപ മുതൽ 5ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.