ചിക്കബല്ലാപുര്‍:കര്‍ണാടകയിലെ ചിക്കബല്ലാപ്പുരിൽ ബൈക്ക് യാത്രികനെയും പാർക്ക് ചെയ്‌തിരുന്ന കാറുകളിലും ലോറി നിയന്ത്രണം വിട്ട് ഇടിച്ചുകയറി ഗർഭസ്ഥ ശിശു ഉൾപ്പെടെ മൂന്നു പേർ മരിച്ചു. സംഭവത്തിൽ മറ്റ് നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ചിക്കബെല്ലാപ്പൂർ താലൂക്കിലെ ദേശീയ പാത-44ല്‍ നടന്ന അപകടത്തിന്‍റെ സിസിടിവി ദൃശ്യം പുറത്ത് വന്നു.
നിയന്ത്രണം വിട്ട ലോറി വാഹനങ്ങളിലേക്ക് പാഞ്ഞു കയറി: ഗര്‍ഭസ്ഥശിശു അടക്കം മൂന്ന് പേര്‍ മരിച്ചു - ചിക്കബല്ലാപുര്‍ വാഹനാപകടം
കര്‍ണാടക ചിക്കബല്ലാപുര്‍ ദേശീയപാത 44 ല്‍ ആണ് അപകടം. എതിരെ വന്ന കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച ലോറി നിയന്ത്രണം വിട്ട് പാര്‍ക്ക് ചെയ്‌തിരുന്ന വാഹനങ്ങളിലുള്‍പ്പടെ വന്നിടിക്കുകയായിരുന്നു.
കര്‍ണാടകയില്‍ നിയന്ത്രണം വിട്ട ലോറി നിരവധി വാഹനങ്ങളില്‍ വന്നിടിച്ചു;ഗര്‍ഭസ്ഥശിശുവടക്കം മൂന്ന് പേര്‍ മരിച്ചു
നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന മുന്നില്‍ പോയ കാറില്‍ കൂട്ടിയിടിക്കാതിരിക്കാന്‍ വെട്ടിച്ച ലോറി ദേശീയപാതയില്‍ ഹോട്ടലിന് മുന്നില്‍ പാര്‍ക്ക് ചെയ്‌തിരുന്ന വാഹനങ്ങളില്‍ വന്ന് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്ക് യാത്രികനും ഹോട്ടല്‍ സെക്യൂരിറ്റി ജീവനക്കാരനുമാണ് മരിച്ച രണ്ട് പേര്‍.
ഗുരുതരമായി പരിക്കേറ്റ നാല് പേര്‍ ചികിത്സയിലാണ്. സംഭവത്തില്‍ ലോറി ഡ്രൈവറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.