കേരളം

kerala

ETV Bharat / bharat

ഹസ്സൻ വിമാനത്താവളം; 193.65 കോടി രൂപ അനുവദിച്ച് കർണാടക സർക്കാർ - നിയമ പാർലമെന്‍ററികാര്യ മന്ത്രി ബസവരാജ് ബോമ്മൈ

ഹസ്സനിലെ ഗ്രീൻഫീൽഡ് ആഭ്യന്തര വിമാനത്താവള പദ്ധതിക്ക് 193.65 കോടി രൂപയുടെ ഫണ്ട് കർണാടക മന്ത്രിസഭ തിങ്കളാഴ്ച അനുവദിച്ചു.

Karnataka cabinet  HD Deve Gowda  greenfield domestic passenger airport project  greenfield passenger airport project  Hassan greenfield airport project  Hassan greenfield airport  Basavaraj Bommai  BS Yediyurappa  Greenfield airport project  Hassan airport news  Basavaraj Bommai on Greenfield airport project  ഹസ്സൻ വിമാനത്താവളം  കർണാടക ക്യാബിനറ്റ്  കർണാടക മന്ത്രിസഭ  ഗ്രീൻഫീൽഡ് ആഭ്യന്തര വിമാനത്താവളം  നിയമ പാർലമെന്‍ററികാര്യ മന്ത്രി ബസവരാജ് ബോമ്മൈ  ബിഎസ് യെദ്യൂരപ്പ്
ഹസ്സൻ വിമാനത്താവളം; 193.65 കോടി രൂപ അനുവദിച്ച് കർണാടക സർക്കാർ

By

Published : Jun 22, 2021, 8:20 AM IST

ബെംഗ്ലൂരു: ഹസ്സനിലെ ഗ്രീൻഫീൽഡ് ആഭ്യന്തര വിമാനത്താവള പദ്ധതിക്ക് 193.65 കോടി രൂപ അനുവദിച്ച് കർണാടക മന്ത്രിസഭ. റൺവേ, പാസഞ്ചർ ടെർമിനൽ, സാങ്കേതിക ഘടന തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള ഫണ്ട് മന്ത്രിസഭ അനുവദിച്ചെന്ന് നിയമ പാർലമെന്‍ററികാര്യ മന്ത്രി ബസവരാജ് ബോമ്മൈ പറഞ്ഞു. 196.35 കോടി രൂപയുടെ പദ്ധതി ചെലവ് രണ്ടായി അനുവദിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

1967 ൽ ആണ് പദ്ധതി ആദ്യമായി രൂപം കൊണ്ടത്. ആറ് പതിറ്റാണ്ടിലേറെ കാലം കഴിഞ്ഞാണ് പദ്ധതി പ്രാവർത്തികമാകുന്നത്. 1996ൽ പദ്ധതി പൂർണമായും രൂപീകരിച്ചു. എച്ച്.ഡി. ദേവേഗൗഡയായിരുന്നു അന്ന് പ്രധാനമന്ത്രി. എന്നാൽ പിന്നെയും പദ്ധതി വൈകി. പിന്നീട് 2007ൽ ജെഡിഎസ്-ബിജെപി സഖ്യം അധികാരത്തിൽ എത്തിയപ്പോഴാണ് ഹസ്സനിലെ ബൂവനഹള്ളിയിൽ ഗൗഡ വിമാനത്താവളത്തിന് തറക്കല്ലിടുന്നത്. പക്ഷേ പദ്ധതി മുന്നോട്ടുപോയില്ല.

എച്ച് ഡി ദേവഗൗഡയുടെ അവസാന ആഗ്രഹമായിരുന്നു ഹസനിൽ ഒരു വിമാനത്താവളം എന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ് പറഞ്ഞു. തുടർന്നാണ് തന്‍റെ ബജറ്റ് പ്രസംഗത്തിൽ 175 കോടി രൂപ ഹസൻ വിമനത്താവളത്തിനായി പ്രഖ്യാപിച്ചത്.

മികച്ച റെയിൽ, റോഡ് ഗതാഗതം, മംഗളൂരു തുറമുഖത്തിന് അടുത്ത് വരുന്ന സ്ഥലം എന്നീ പ്രത്യേകതകൾ ഹസനുണ്ടെങ്കിലും വിമാനത്താവളം എന്നത് ഹസൻ ജനതയുടെ ദീർഘകാല സ്വപ്നമാണ്. ആ പദ്ധതിക്കാണ് കർണാടക സർക്കാർ പച്ചകൊടി വീശിയിരിക്കുന്നത്.

ജനപ്രിയ പ്രഖ്യാപനങ്ങൾ

ഇതിനുപുറമെ, സംസ്ഥാനത്തെ പൊതു പദ്ധതികളായ മെട്രോ, റിംഗ് റോഡ് എന്നിവയ്ക്ക് പ്ലോട്ടുകൾ സമർപ്പിച്ച ഭൂവുടമകൾക്ക് കൈമാറ്റം ചെയ്യാവുന്ന വികസന അവകാശ (ടിഡിആർ) സർട്ടിഫിക്കറ്റുകൾ വേഗത്തിലാക്കുന്നതിന് നിയമവും മറ്റ് ചട്ടങ്ങളും ഭേദഗതി ചെയ്യാനും കർണാടക മന്ത്രിസഭ തീരുമാനിച്ചു.

നിലവിലുള്ള സമ്പ്രദായത്തിൽ, പ്ലോട്ട് ഏറ്റെടുത്ത് ടിഡിആർ വിഹിതം തീരുമാനിച്ചതിന് ശേഷം പദ്ധതി നടപ്പിലാക്കുന്ന ഏജൻസി അത് ബി‌ഡി‌എയ്ക്ക് കൈമാറും. ടി‌ഡി‌ആർ നൽകുന്നതിനുമുമ്പ് ബി‌ഡി‌എയിലെ അധികാരികൾ വീണ്ടും ഒരു സർവേ നടത്തും. ഇത് കാലതാമസത്തിന് കാരണമാക്കിയിരുന്നു. കുറഞ്ഞത് നാല് മുതൽ അഞ്ച് വർഷം വരെ ഇത് സമയമെടുക്കും. അതിനാൽ, ഒരേ പ്ലോട്ടിനായി മൾട്ടി ഏജൻസി സർവേ നടത്തുന്നത് ഒഴിവാക്കാൻ തീരുമാനിച്ചു, ”ബോമൈ പറഞ്ഞു.

1,500 കോടി രൂപ ചെലവിൽ 58 അണക്കെട്ടുകൾ (ലോക ബാങ്ക് വായ്പ 70 ശതമാനവും സംസ്ഥാന വിഹിതം 30 ശതമാനവും) സംബന്ധിച്ച് ലോകബാങ്ക് അസിസ്റ്റഡ് ഡാം റിഹാബിലിറ്റേഷൻ ആൻഡ് ഇംപ്രൂവ്‌മെന്‍റ് പ്രോജക്റ്റ് (ഡ്രിപ്പ്) രണ്ട് മൂന്നും ഘട്ടം എന്നിവ നടപ്പാക്കാനും സംസ്ഥാനം അനുമതി നൽകി. നബാർഡ് ഒഴിവാക്കിയ 1,252 കോടി രൂപയുടെ മൂന്ന് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾ ഏറ്റെടുക്കാനും മന്ത്രിസഭ അനുമതി നൽകിയതായും മന്ത്രി പറഞ്ഞു.

കൊവിഡ് പാക്കേജ്

കൊവിഡിനും മറ്റ് അനുബന്ധ ചെലവുകൾക്കും 500 കോടിയിൽ നിന്ന് 2,500 കോടി രൂപയായി ഫണ്ട് ഉയർത്താനും മന്ത്രിസഭ അംഗീകാരം നൽകിയതായി ബോമൈ പറഞ്ഞു. 100 കോടി രൂപ ചെലവിൽ 100 ​​പോലീസ് സ്റ്റേഷനുകൾക്കായി പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനുള്ള അനുമതിയും നൽകി.

Also Read: പഞ്ചാബ് കോൺഗ്രസ് പ്രതിസന്ധി; മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഇന്ന് ഡൽഹിയിൽ

കാർഷിക ഡിപ്ലോമ, ബി‌എസ്‌സി അഗ്രികൾച്ചർ എന്നിവയിൽ പ്രവേശനം നേടുന്ന കർഷകരുടെയും കാർഷിക തൊഴിലാളികളുടെയും കുട്ടികൾക്കുള്ള സംവരണം വർദ്ധിപ്പിക്കുക, നിലവിലുള്ള 40 മുതൽ 50 ശതമാനം വരെ തുല്യമായ ബിരുദം, ബെലഗാവിയിലെ ഹിരേബാഗെവാടി ഗ്രാമത്തിലെ റാണി ചെന്നമ്മ സർവകലാശാലയ്ക്ക് കെട്ടിട നിർമ്മാണത്തിന് അനുമതി എന്നിവയാണ് മറ്റ് മന്ത്രിസഭാ തീരുമാനങ്ങൾ. 110 കോടി രൂപയാണ് വിലയിരുത്തിയത്.

ABOUT THE AUTHOR

...view details