കേരളം

kerala

ETV Bharat / bharat

Karnataka Bandh Over Cauvery Issue Disrupts: കാവേരി നദീജല തർക്കം; കർണാടകയിൽ ഇന്ന് ബന്ദ്, ജില്ലകളിൽ നിരോധനാജ്ഞ - cauvery river water dispute

cauvery river water Dispute Karnataka Bandh update: കാവേരി നദീജല തർക്കത്തിൽ പ്രതിഷേധിച്ച് ഇന്ന് കർണാടകയിൽ ബന്ദിന് ആഹ്വാനം ചെയ്‌ത് കന്നട ഓക്കൂട്ട. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ പ്രതിഷേധം.

Karnataka bandh over Cauvery issue disrupts  Karnataka bandh  കാവേരി നദീജല തർക്കം  കർണാടകയിൽ ഇന്ന് ബന്ദ്  കർണാടക ബന്ദ്  കർണാടക നിരോധനാജ്ഞ  കാവേരി നദി ജല തർക്കത്തിൽ പ്രതിഷേധം  Cauvery river water issue  cauvery river water dispute  cauvery river water Dispute Karnataka Bandh update
Karnataka bandh over Cauvery issue disrupts

By ETV Bharat Kerala Team

Published : Sep 29, 2023, 12:19 PM IST

Updated : Sep 29, 2023, 1:37 PM IST

കർണാടകയിൽ പ്രതിഷേധം

ബെംഗളൂരു: കാവേരി നദീജല തർക്കത്തിൽ പ്രതിഷേധിച്ച് കർണാടകയിൽ ഇന്ന് ബന്ദ് (Karnataka bandh over Cauvery issue disrupts). കന്നട ഓക്കൂട്ടയാണ് (വിവിധ കന്നട സംഘടനകളുടെ കൂട്ടായ്‌മ- Kannada Okkoota) ബന്ദിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. ഇന്ന് വൈകിട്ട് ആറ് മണി വരെയാണ് ബന്ദ്.

ബന്ദിന്‍റെ പശ്ചാത്തലത്തിൽ 44 വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ആക്രമണസാധ്യത കണക്കിലെടുത്ത് ബെംഗളൂരു അർബൻ, മാണ്ഡ്യ, മൈസൂരു, ചാമരാജനഗര, രാമനഗര, ഹാസൻ എന്നിവിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇവിടത്തെ സ്‌കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിച്ചു.

കുപ്പിവെള്ളത്തിൽ കുളിച്ച് പ്രതിഷേധം (Bath in bottle water): ബന്ദിന്‍റെ പശ്ചാത്തലത്തിൽ ഫ്രീഡം പാർക്കിൽ പ്രതിഷേധം ആരംഭിച്ചു. ബിസ്‌ലേരി കമ്പനിയുടെ കുപ്പിവെള്ളത്തിൽ കുളിച്ചാണ് ഇവിടെ പ്രതിഷേധം നടത്തുന്നത്. കാവേരിയിൽ ജലമില്ല എന്നും ബിസ്‌ലേരി കമ്പനിയുടെ വെള്ളം ഉപോഗിച്ച് കുളിക്കേണ്ട സാഹചര്യമാണെന്നും പറഞ്ഞാണ് പ്രതിഷേധം.

കന്നഡ സിനിമാലോകം ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കർണാടക ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍റെ (Karnataka Film Exhibitors Association) പിന്തുണയോടെ സംസ്ഥാനത്തുടനീളമുള്ള തിയേറ്ററുകൾ വൈകുന്നേരം വരെ പ്രദർശനങ്ങൾ റദ്ദാക്കി. ബെംഗളൂരുവിലെ മിക്ക ഇൻഫർമേഷൻ ടെക്‌നോളജി കമ്പനികളും മറ്റ് സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ബെംഗളൂരുവിലെ പ്രധാന മാർക്കറ്റ് ഏരിയകളായ ചിക്പേട്ട്, ബാലെപേട്ട്, സമീപത്തെ വ്യാപാര മേഖലകൾ എന്നിവ വിജനമായ രൂപത്തിലായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂണിയൻ, ഒല, ഊബർ ഡ്രൈവേഴ്‌സ് ആൻഡ് ഓണേഴ്‌സ് അസോസിയേഷനുകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

മാണ്ഡ്യയിലും പ്രതിഷേധം (Mandya protest): സംസ്ഥാനത്തിന്‍റെ തെക്ക് ഭാഗത്തുള്ള മാണ്ഡ്യ പോലുള്ള കാവേരി നദീതട ജില്ലകളിലെ മിക്ക കടകളും വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും അടച്ചിട്ടിരിക്കുകയാണ്. സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയില്ല.

വിദ്യാർഥികൾ ആംബുലൻസിൽ കോളേജിലേക്ക്:ബന്ദിന്‍റെ പശ്ചാത്തലത്തിൽ ചാമരാജനഗറിൽ രാവിലെ മുതൽ പ്രതിഷേധം ശക്തമായിരുന്നു. ഗതാഗത കമ്പനിയുടെ ബസുകൾ നിരത്തിലിറങ്ങിയില്ല. ചാമരാജനഗർ മെഡിക്കൽ കോളജിലേക്ക് (Chamarajanagar Medical College) പോകാൻ ബസില്ലാതെ വിദ്യാർഥികൾ ബുദ്ധിമുട്ടി. ബന്ദ് പ്രഖ്യാപിച്ചിട്ടും കോളജിൽ അവധി നൽകിയിരുന്നില്ല. തുടർന്ന് വിദ്യാർഥികൾ ആംബുലൻസിൽ കോളജിൽ എത്തുകയായിരുന്നു (students went to college in ambulance).

തമിഴ്‌നാട്ടിലേക്കുള്ള ജലവിതരണം നിർത്തണമെന്ന് ആവശ്യം: കാവേരി നദീജലം (Cauvery Water Dispute Issue) തമിഴ്‌നാടിന് വിട്ടുകൊടുക്കുന്നതില്‍ വ്യാപക പ്രതിഷേധമാണ് കർണാടകയിൽ നടക്കുന്നത്. കാവേരി നദി താഴ്‌വരയില്‍ മഴ ലഭിക്കാത്ത സാഹചര്യത്തില്‍ കൃഷ്‌ണരാജ സാഗര റിസർവോയർ (Krishna Raja Sagar Reservoir) ഉള്‍പ്പടെയുള്ള വിവിധ അണക്കെട്ടുകളില്‍ നീരൊഴുക്ക് കുറഞ്ഞ അവസ്ഥയാണുള്ളത്. ഈ സാഹചര്യം കണക്കിലെടുക്കാതെ സംസ്ഥാന സര്‍ക്കാര്‍ തമിഴ്‌നാടിന് വെള്ളം നല്‍കിയതാണ് പ്രതിഷേധത്തിനിടയാക്കിയത്. തമിഴ്‌നാട്ടിലേക്കുള്ള ജലവിതരണം അടിയന്തരമായി നിര്‍ത്തിവയ്‌ക്കണമെന്നും കര്‍ണാടകയിലെ കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഹരിക്കണം എന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

Last Updated : Sep 29, 2023, 1:37 PM IST

ABOUT THE AUTHOR

...view details