ചന്നപട്ടണ മണ്ഡലത്തില്‍ എച്ച്ഡി കുമാരസ്വാമി വിജയിച്ചു. ബിജെപിയുടെ സിപി യോഗീശ്വരനെയാണ് കുമാരസ്വാമി പരാജയപ്പെടുത്തിയത്.
Karnataka Election LIVE Updates: 'കൈ' പിടിച്ച് കന്നഡ: കോൺഗ്രസ് ക്യാമ്പുകളില്‍ ആഘോഷം - ബിജെപി
13:51 May 13
എച്ച്ഡി കുമാരസ്വാമിയ്‌ക്ക് ജയം
13:04 May 13
ചിത്തന്‍പുരില്‍ പ്രിയങ്ക് ഖാര്‍ഗെ
ചിത്തന്‍പുര്‍ മണ്ഡലത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെ വിജയിച്ചു
13:01 May 13
നിഖില്‍ കുമാരസ്വാമി പരാജയപ്പെട്ടു
രാമനഗരയില്‍ എച്ച്ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമി പരാജയപ്പെട്ടു
12:27 May 13
ജഗദീഷ് ഷെട്ടാറിന് തോല്‍വി
ഹൂബ്ലി-ധാര്‍വാര്‍ഡ് മണ്ഡലത്തില്‍ ജഗദീഷ് ഷെട്ടാര്‍ പരാജയപ്പെട്ടു
12:24 May 13
ശിവകുമാറും സിദ്ധരാമയ്യയും വിജയിച്ചു
കനകപുരയില്‍ ഡികെ ശിവകുമാറും വരുണയില്‍ സിദ്ധരാമയ്യയും വിജയിച്ചു.
10:01 May 13
ജഗദീഷ് ഷെട്ടാര്‍ പിന്നില്‍
ഹൂബ്ലി-ധാര്‍വാര്‍ഡ് മണ്ഡലത്തില്‍ ജഗദീഷ് ഷെട്ടാര്‍ 23,000 വോട്ടുകള്‍ക്ക് പിന്നില്‍
09:43 May 13
കോണ്‍ഗ്രസ് തരംഗത്തില്‍ കര്‍ണാടക
ബിജെപി തന്ത്രങ്ങള്‍ ഫലിച്ചില്ല. എല്ലാ മേഖലയിലും കോണ്‍ഗ്രസ് മുന്നേറ്റം. കോണ്‍ഗ്രസ് പടയോട്ടത്തില്‍ ജെഡിഎസിനും ക്ഷീണം.
09:24 May 13
കേവല ഭൂരിപക്ഷം കടന്ന് കോൺഗ്രസ്, എട്ട് മന്ത്രിമാർ പിന്നില്‍: കോൺഗ്രസ് ക്യാമ്പുകളില്‍ ആഘോഷം
കർണാടകയില്‍ കോൺഗ്രസ് മുന്നേറ്റം. നഗര-ഗ്രാമ മേഖലകളില്‍ ഒരേ പോലെ മുന്നേറ്റം നടത്തി കേവല ഭൂരിപക്ഷമായ 113 സീറ്റ് എന്ന മാന്ത്രിക സംഖ്യ കോൺഗ്രസ് മറികടന്നു. 119 സീറ്റുകളിലാണ് കോൺഗ്രസ് ഇപ്പോൾ ലീഡ് ചെയ്യുന്നത്. 74 സീറ്റുകളില്‍ മാത്രമാണ് ബിജെപി ലീഡ്. ജെഡിഎസ് 22 സീറ്റുകളിലും ലീഡ് ചെയ്യുന്നു. മറ്റുള്ളവർ 9 സീറ്റുകളിലും ലീഡ് ചെയ്യുന്നു. 224 സീറ്റുകളിലേക്കാണ് കർണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
എട്ട് മന്ത്രിമാർ പിന്നില്‍: മന്ത്രിമാരായ സോമശേഖറും സോമണ്ണയും പിന്നിലാണ്. ഇതുവരെ എട്ട് മന്ത്രിമാർ പിന്നിലാണെന്നാണ് വിവരം.
കോൺഗ്രസ് ക്യാമ്പില്‍ ആഘോഷം: വിജയിക്കുന്ന എംഎല്‍എമാർക്ക് ബെംഗളൂരുവില്‍ എത്താൻ കോൺഗ്രസ് ഹൈക്കമാൻഡ് നിർദ്ദേശം നല്‍കിയതായാണ് വിവരം. കുതിരക്കച്ചവടം തടയുക എന്നതാണ് ലക്ഷ്യം. അതേസമയം ബിജെപിയില്‍ നിന്ന് കോൺഗ്രസിലെത്തിയ ജഗദീഷ് ഷെട്ടാർ വോട്ടെണ്ണലില്‍ പിന്നിലാണെന്നാണ് വിവരം.
09:18 May 13
ലീഡ് നില വീണ്ടും ഉയര്‍ത്തി കോണ്‍ഗ്രസ്, കേവല ഭൂരിപക്ഷത്തില്‍ നിന്ന് ബഹുദൂരം മുന്നില്‍
കര്‍ണാടകയില്‍ കോണ്‍ഗ്രസ് ബഹുദൂരം മുന്നില്‍. 120 സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപിയുടെ ലീഡ് 73 സീറ്റുകളിലേക്ക് താഴ്‌ന്നു.
09:13 May 13
മുന്നേറ്റം തുടര്‍ന്ന് കോണ്‍ഗ്രസ്, കഴിഞ്ഞ തവണ നഷ്‌ടമായ സീറ്റുകളില്‍ ലീഡ്
കഴിഞ്ഞ തവണ പരാജയപ്പെട്ട 20 സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു.
09:08 May 13
ലീഡ് നില മാറിമറിയുന്നു, എട്ട് മന്ത്രിമാര്‍ പിന്നില്‍
ആദ്യ ഘട്ടത്തില്‍ എട്ട് മന്ത്രിമാർ പിന്നില്‍. ലീഡ് നില മാറി മറിയുന്നു. 100 കടന്ന് കോൺഗ്രസ്.
08:47 May 13
കന്നഡമനസറിയാം, ആദ്യഘട്ടത്തില്‍ ഒപ്പത്തിനൊപ്പം കോൺഗ്രസും ബിജെപിയും
ബസവരാജ് ബൊമ്മൈ, സിദ്ധരാമയ്യ, ഡികെ ശിവകുമാര്‍, നിഖില്‍ കുമാരസ്വാമി, ലക്ഷ്‌മണ്‍ സാവ്‌ദി തുടങ്ങിയ പ്രമുഖ നേതാക്കള്‍ മുന്നില്‍.
08:37 May 13
കര്‍ണാടകയില്‍ കോണ്‍ഗ്രസ് മുന്നേറ്റം
കര്‍ണാടകയില്‍ കോണ്‍ഗ്രസ് മുന്നേറ്റം. തീരദേശ മേഖലകളിലും നഗരമേഖലയിലും നില മെച്ചപ്പെടുത്തി കോണ്‍ഗ്രസ്. ഓള്‍ഡ് മൈസൂരുവില്‍ കോണ്‍ഗ്രസും ജെഡിഎസും ഒപ്പത്തിനൊപ്പം. ഹൈദരബാദ് കര്‍ണാടകയിലും കോണ്‍ഗ്രസ് തന്നെ മുന്നില്‍.
08:27 May 13
ലീഡ് ഉയര്‍ത്തി കോണ്‍ഗ്രസ്, 101 മണ്ഡലങ്ങളില്‍ മുന്നില്‍
201 മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 101 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. 84 മണ്ഡലങ്ങളില്‍ ബിജെപി മുന്നിലാണ്. 14 സീറ്റില്‍ ജെഡിഎസും ലീഡ് ചെയ്യുന്നു.
08:16 May 13
ആദ്യ ഫല സൂചനകളില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം
168 മണ്ഡങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 79 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുന്നു. 75 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും 13 മണ്ഡലങ്ങളില്‍ ജെഡിഎസും മുന്നിട്ട് നില്‍ക്കുന്നു. വരുണയില്‍ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ മുന്നിലാണ്. ചന്നപട്ടണത്ത് ജെഡിഎസിന്‍റെ നിഖില്‍ കുമാര സ്വാമിയും ലീഡ് ചെയ്യുന്നു. ലക്ഷ്‌മണ്‍ സാവ്‌ദിയും മുന്നിലാണ്. പിന്നിലായിരുന്ന ജഗദീഷ് ഷെട്ടാര്‍ ലീഡ് ഉയര്‍ത്തി.
08:03 May 13
ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടം
ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. സിദ്ധരാമയ്യ ലീഡ് ചെയ്യുന്നു. ജഗദീഷ് ഷെട്ടാര്‍ പിന്നില്‍. കുമാരസ്വാമി മുന്നില്‍.
07:53 May 13
വോട്ടെണ്ണല്‍ ആരംഭിച്ചു, ആദ്യം എണ്ണുന്നത് തപാല്‍ വോട്ടുകള്‍
വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യം തപാല്‍ വോട്ടുകള്‍ എണ്ണും. ആദ്യ ലീഡ് കോണ്‍ഗ്രസിന്.
06:41 May 13
വിധി കാത്ത് കന്നട മണ്ണ്; വോട്ടെണ്ണല്‍ ആരംഭിച്ചു
വിധി അറിയാന്‍ ഒരുങ്ങി കര്‍ണാടക. രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. സംസ്ഥാനത്തെ 36 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ഇതിനോടകം സജ്ജമായിട്ടുണ്ട്. തുടര്‍ ഭരണത്തില്‍ കണ്ണുനട്ട് ബിജെപി കഴിയുമ്പോള്‍ കന്നട മണ്ണ് തിരിച്ച് പിടിക്കാനാകുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ആകെ 224 മണ്ഡലങ്ങള്‍ ഉള്ള കര്‍ണാടകയില്‍ 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ആദ്യം പുറത്തു വരിക നഗര മേഖലകളിലെ ഫലമാണ്. ആദ്യ അരമണിക്കൂറില്‍ തന്നെ ആദ്യ ഫല സൂചനകള്‍ ലഭിക്കും. ഉച്ചയോടെ പൂര്‍ണ ചിത്രം തെളിയുമെന്നാണ് വിലയിരുത്തല്‍. മെയ് 10ന് നടന്ന തെരഞ്ഞെടുപ്പിൽ 73.19 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കോണ്‍ഗ്രസിന് അനുകൂലമായാണ് പല എക്‌സിറ്റ് പോളുകളും പുറത്ത് വന്നത്. കര്‍ണാടകയില്‍ തൂക്ക് സഭ വന്നാല്‍ ഗെയിം ചെയ്‌ഞ്ചറായി ജെഡിഎസ് മാറും.