കേരളം

kerala

കരിപ്പൂരില്‍ വിമാനം ഇടിച്ചിറങ്ങിയത് പൈലറ്റിന്‍റെ പിഴവ് മൂലമെന്ന് അന്വേഷണ റിപ്പോര്‍ട്ട്

By

Published : Sep 11, 2021, 10:32 PM IST

Updated : Sep 11, 2021, 10:43 PM IST

പൈലറ്റ് സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങൾ (എസ്‌ഒപി) പാലിക്കാത്തതാണ് ദുരന്തകാരണമെന്ന് അന്വേഷണ റിപ്പോര്‍ട്ട്

karipur plane crash investigation report out  karipur plane crash  കരിപ്പൂർ വിമാനപകടം  കോഴിക്കോട് കരിപ്പൂർ വിമാനപകടം  കോഴിക്കോട് വിമാനപകടം  വിമാന അപകടം  വിമാനപകടം  കരിപ്പൂർ വിമാന അപകടം  കരിപ്പൂർ വിമാനപകടം അന്വേഷണ റിപ്പോർട്ട്  എസ്‌ഒപി  sop  സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങൾ  standard operating procedure  കരിപ്പൂർ  കരിപ്പൂർ വിമാനം  കോഴിക്കോട് കരിപ്പൂർ  karipur plane  plane crash  karipur
കരിപ്പൂർ വിമാനപകടം: അപകടകാരണം പൈലറ്റിന്‍റെ പിഴവെന്ന് റിപ്പോർട്ട്

ന്യൂഡൽഹി :കരിപ്പൂർ വിമാനപകടം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് എയർക്രാഫ്റ്റ് ആക്‌സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി). അപകടകാരണം പൈലറ്റിന്‍റെ വീഴ്‌ചയാണെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

പൈലറ്റ് സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങൾ (എസ്‌ഒപി) പാലിക്കാത്തതാണ് ദുരന്തകാരണമായി പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. 'ഗോ എറൗണ്ട്' നിർദേശം ഉണ്ടായിരുന്നിട്ടും അത് പാലിക്കുന്നതിൽ പരാജയപ്പെട്ടു.

റൺവേയിൽ നിന്ന് വിട്ട് വശങ്ങളിലേക്ക് വിമാനം തെന്നിമാറി. നിരീക്ഷണ ചുമതലയിലുണ്ടായിരുന്ന പൈലറ്റ് വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്നറിയിപ്പുകൾ നൽകിയിട്ടും അമിതവേഗത്തിൽ വിമാനം മുന്നോട്ടുപോകുകയായിരുന്നു. അതേസമയം വിമാനത്തിലെ സാങ്കേതിക പിഴവും തള്ളിക്കളയാനാവില്ല. ഇന്ധനച്ചോർച്ചയുണ്ടായതും അപകടത്തിന് ആക്കം കൂട്ടിയെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

ALSO READ:ബ്രിട്ടീഷ് കാലത്തെ ജീർണിച്ച കോടതി കെട്ടിടങ്ങള്‍ നല്‍കുന്നത് മോശം അനുഭവമെന്ന് എൻ.വി രമണ

കഴിഞ്ഞ വർഷം ഓഗസ്റ്റ് ഏഴിനാണ് ദുബായിൽ നിന്നും കോഴിക്കോടെത്തിയ എയർ ഇന്ത്യ എക്‌സ്‌പ്രസിന്‍റെ B737-800 വിമാനം അപകടത്തിൽപ്പെട്ടത്. പൈലറ്റുൾപ്പെടെ 20 പേർ മരിച്ച ദുരന്തത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. 190 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

Last Updated : Sep 11, 2021, 10:43 PM IST

ABOUT THE AUTHOR

...view details