പിറന്നാള്‍ നിറവില്‍ കരീന കപൂര്‍:പിറന്നാള്‍ നിറവില്‍ ബോളിവുഡ് താരം കരീന കപൂര്‍. കരീനയുടെ 43-ാമത് ജന്മദിനമാണ് ഇന്ന്. ഈ പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് താരത്തിന് പിറന്നാള്‍ ആശംസകളും സമ്മാനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
അന്ന കരേനീനയില്‍ നിന്ന് വന്ന കരീന: നടന്‍ രണ്‍ധീര്‍ കപൂറിന്‍റെയും നടി ബബിതയുടെ മകളായി 1930 സെപ്‌റ്റംബര്‍ 21ന് മുംബൈയില്‍ ജനിച്ചു. അച്ഛന്‍ പഞ്ചാബി ഹിന്ദുവും, അമ്മ സിന്ധി ഹിന്ദുവും, ബ്രിട്ടീഷ് വംശജയുമാണ്. കരീനയെ ഗര്‍ഭം ധരിച്ച സമയത്ത് ബബിത, ലിയോ ടോള്‍സ്‌റ്റോയിയുടെ 'അന്നാ കരേനീന' എന്ന പുസ്‌തകം വായിച്ചിരുന്നു. ഇതാണ് കരീനയ്‌ക്ക് ഈ പേരിടാന്‍ കാരണമായത്. രാജ് കപൂറിന്‍റെ ചെറുമകള്‍ കൂടിയാണ് കരീന കപൂര്‍. നടി കരീഷ്‌മ കപൂര്‍ സഹോദരിയുമാണ്.
റെഫ്യൂജിയിലൂടെ അരങ്ങേറ്റം:2000ൽ പുറത്തിറങ്ങിയ 'റെഫ്യൂജി' (Refugee) എന്ന സിനിമയിലൂടെയാണ് കരീന കപൂര്‍ (Kareena Kapoor) അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. 23 വര്‍ഷം നീണ്ട അഭിനയ ജീവിതത്തില്‍ 55 ഓളം ചിത്രങ്ങളില്‍ അഭിനയിച്ച് അവിസ്‌മരണീയമായ വേഷങ്ങളിലൂടെ കരീന പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി. കൂടാതെ എട്ട് ചിത്രങ്ങളില്‍ അതിഥി വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു.
അഭിനയ രംഗത്തെത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ കരീനയ്‌ക്ക് ബോളിവുഡില്‍ തന്‍റേതായൊരിടം സൃഷ്‌ടിക്കാന്‍ കഴിഞ്ഞു. കരീനയുടെ 43-ാമത് ജന്മദിനത്തില്‍, താരത്തിന്‍റേതായി റിലീസിനൊരുങ്ങുന്ന അഞ്ച് സിനിമകള്‍ ഏതൊക്കെയെന്ന് നോക്കാം..
1. ജാനെ ജാൻ
കരീനയുടെ ഈ പിറന്നാള്‍ ദിനത്തില്‍ താരത്തിന്‍റെ പുതിയ ചിത്രം 'ജാനെ ജാനും' (Jaane Jaan) റിലീസിനെത്തിയിരിക്കുകയാണ്. ഒരു ക്രൈം ത്രില്ലര്‍ വിഭാഗത്തിലൊരുങ്ങിയ ചിത്രം നെറ്റ്‌ഫ്ലിക്‌സിലൂടെ സ്‌ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. ഒരു കൊലപാതക കേസ് പ്രതിയായ സിംഗിള്‍ മദറുടെ വേഷമാണ് ചിത്രത്തില്‍ കരീനയുടേത്.
സുജോയി ഘോഷ് തിരക്കഥ എഴുതി സംവിധാനം ചെയ്‌ത ചിത്രത്തില്‍ വിജയ് വര്‍മയും ജയ്‌ദീപ് അഹ്ളാവട്ടും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കീഗോ ഹിഗാഷിനോയുടെ 'ദി ഡിവോഷന്‍ ഓഫ് സസ്‌പെക്‌ട് എക്‌സ്' എന്ന നോവലിനെ ആസ്‌പദമാക്കിയുള്ളതാണ് 'ജാനേ ജാന്‍'.
2. ദി ക്രൂ
കൃതി സനോണ്‍, തബു എന്നിവര്‍ക്കൊപ്പം കരീന കപൂറും കേന്ദ്രകഥാപാത്രത്തില്‍ എത്തുന്ന ചിത്രമാണ് 'ദി ക്രൂ' (The Crew). ജീവിതം മുന്നോട്ട് നയിക്കാന്‍ അധ്വാനിക്കുന്ന മൂന്ന് സ്ത്രീകളെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്.