മുംബൈ:പാകിസ്ഥാൻ്റെ കറാച്ചി ഒരു ദിവസം ഇന്ത്യയുടെ ഭാഗമാകുമെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. അവിഭക്ത ഇന്ത്യയിലാണ് വിശ്വസിക്കുന്നതെന്നും ഒരുദിവസം കറാച്ചി ഇന്ത്യയുടെ ഭാഗമാകുമെന്നുമാണ് ബി.ജെ.പി നേതാവിൻ്റെ പരാമർശം. മുംബൈയില്‍ മധുരപലഹാരക്കടയുടെ പേരില്‍ നിന്ന് 'കറാച്ചി' എന്ന വാക്ക് ഒഴിവാക്കണമെന്ന് ശിവസേന പ്രവര്‍ത്തകന്‍ ആവശ്യപ്പെട്ട സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കറാച്ചി ഒരു ദിവസം ഇന്ത്യയുടെ ഭാഗമാകുമെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി - സഞ്ജയ് റാവത്ത്
അവിഭക്ത ഇന്ത്യയിലാണ് വിശ്വസിക്കുന്നതെന്നും ഒരുദിവസം കറാച്ചി ഇന്ത്യയുടെ ഭാഗമാകുമെന്നുമാണ് ബി.ജെ.പി നേതാവിൻ്റെ പരാമർശം. മുംബൈയില്‍ മധുരപലഹാരക്കടയുടെ പേരില്‍ നിന്ന് 'കറാച്ചി' എന്ന വാക്ക് ഒഴിവാക്കണമെന്ന് ശിവസേന പ്രവര്‍ത്തകന്‍ ആവശ്യപ്പെട്ട സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ ബാന്ദ്രയിലെ പ്രശസ്‌തമായ കറാച്ചി സ്വീറ്റ് ഷോപ്പിൻ്റെ ഉടമയോട് കടയുടെ പേര് മാറ്റണമെന്ന് ശിവസേന പ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെ തള്ളി ശിവസേന നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തിയിരുന്നു. ഇത് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം ബെർലിൻ മതിൽ പൊളിക്കാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് ഇന്ത്യക്കും പാകിസ്ഥാനിനും ബംഗ്ലാദേശിനും ഒത്തുചേരാനാവില്ല, ഈ മൂന്ന് രാജ്യങ്ങളെയും ലയിപ്പിച്ച് ഒരൊറ്റ രാജ്യം ഉണ്ടാക്കാൻ ബി.ജെ.പി ആഗ്രഹിക്കുന്നുവെങ്കിൽ ഞങ്ങൾ അത് തീർച്ചയായും സ്വാഗതം ചെയ്യുമെന്ന് കോൺഗ്രസ് നേതാവും കാബിനറ്റ് മന്ത്രിയുമായ നവാബ് മാലിക് പറഞ്ഞു.