ന്യൂഡൽഹി:കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ജമ്മു കശ്‌മീർ സന്ദർശനത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് കപിൽ സിബൽ. ഉത്തർപ്രദേശിലെ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള തന്ത്രപരമായ ആസൂത്രിത ആക്രമണം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജമ്മു കശ്‌മീരിൽ അമിത് ഷാ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനുള്ള തന്ത്രമാണ് ഉപയോഗിച്ചത്. അതേ തന്ത്രം ഉത്തർപ്രദേശിലും പയറ്റണമെന്നും കപിൽ ട്വിറ്ററിലൂടെ ആക്ഷേപിച്ചു.
ന്യൂനപക്ഷങ്ങളോടുള്ള ആക്രമണം അവസാനിപ്പിക്കണം; അമിത് ഷായെ വിമർശിച്ച് കപിൽ - അമിത് ഷായെ വിമർശിച്ച് കപിൽ സിബൽ
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ജമ്മു കശ്‌മീർ സന്ദർശനത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് കപിൽ സിബൽ.
kapil sibal slammed union home minister amit shah says stop strategically planned targeting of minorities in up
READ MORE:കശ്‌മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കും; കർഫ്യൂ ഏർപ്പെടുത്തിയത് ജീവൻ രക്ഷിക്കാനെന്ന് അമിത് ഷാ
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അമിത് ഷാ കഴിഞ്ഞ ദിവസം ജമ്മു കശ്‌മീരിൽ എത്തിയിരുന്നു. കശ്‌മീരിലെ വികസനം തടയാൻ ആർക്കും കഴിയില്ലെന്നും കേന്ദ്രഭരണ പ്രദേശത്തെ സമാധാനവും ഐക്യവും തകർക്കാൻ ആഗ്രഹിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ശ്രീനഗറിലെ രാജ്‌ഭവനിൽ സംസാരിക്കുന്നതിനിടെ അദദേഹം ഉറപ്പു നൽകി. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് നേതാവിന്‍റെ പ്രതികരണം.