കേരളം

kerala

ETV Bharat / bharat

Kapil Sibal On BNS Bill | 'സർക്കാർ ആഗ്രഹിക്കുന്നത് രാജ്യത്ത് സ്വേച്ഛാധിപത്യം കൊണ്ടുവരാൻ'; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കപിൽ സിബൽ - ഭാരതീയ സാക്ഷ്യ ബില്‍

ഇന്ത്യന്‍ പീനല്‍ കോഡ്, ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ്, ഇന്ത്യന്‍ എവിഡന്‍സ് ആക്‌ട്‌ എന്നിവയ്‌ക്ക് പകരമായി കൊണ്ടുവന്ന മൂന്ന് ബില്ലുകളും സർക്കാർ തിരിച്ചെടുക്കണമെന്ന് കപിൽ സിബൽ

kapil sibal on criminal laws  Kapil Sibal lashed out at Centre on criminal laws  Kapil Sibal lashed out at Centre  kapil sibal  Kapil Sibal slams bills to replace criminal laws  bills to replace criminal laws  Bharatiya Nyaya Sanhita Bill  former law minister and senior advocate  Rajya Sabha MP Kapil Sibal  Indian Penal Code  Criminal Procedure Act  Indian Evidence Act  കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കപിൽ സിബൽ  കപിൽ സിബൽ  ഇന്ത്യന്‍ പീനല്‍ കോഡ്  ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ്  ഇന്ത്യന്‍ എവിഡന്‍സ് ആക്‌റ്റ്  ശിക്ഷ നിയമങ്ങൾ  പുതിയ ബില്ലുകള്‍  ഭാരതീയ ന്യായ സംഹിത  Bharatiya Nyaya Sanhita  ഭാരതീയ നാഗരിക സുരക്ഷ സംഹിത  Bharatiya Nagarik Suraksha Sanhita  ഭാരതീയ സാക്ഷ്യ ബില്‍  Bharatiya Sakshya Bill
Kapil Sibal

By

Published : Aug 13, 2023, 7:49 PM IST

ന്യൂഡൽഹി: ഇന്ത്യന്‍ പീനല്‍ കോഡ് (ഐപിസി), ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ് (സിആര്‍പിസി), ഇന്ത്യന്‍ എവിഡന്‍സ് ആക്‌ട്‌ എന്നിങ്ങനെ കാലങ്ങളായി രാജ്യത്ത് തുടര്‍ന്നുവന്ന ശിക്ഷ നിയമങ്ങൾക്ക് പകരമായി വെള്ളിയാഴ്‌ച (ഓഗസ്റ്റ് 11) മൂന്ന് പുതിയ ബില്ലുകള്‍ കേന്ദ്രം അവതരിപ്പിച്ചിരുന്നു. കൊളോണിയല്‍ കാലത്തെ ശിക്ഷാനടപടികളില്‍ മാറ്റം വരുത്തി പകരം ഭാരതീയ ന്യായ സംഹിത (Bharatiya Nyaya Sanhita), ഭാരതീയ നാഗരിക സുരക്ഷ സംഹിത (Bharatiya Nagarik Suraksha Sanhita), ഭാരതീയ സാക്ഷ്യ ബില്‍ (Bharatiya Sakshya Bill) തുടങ്ങിയവയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയില്‍ അവതരിപ്പിച്ചത്. ഇപ്പോൾ ഇതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ നിയമമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ.

ബിഎൻഎസ് ബിൽ ഭരണഘടന വിരുദ്ധം:ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) ബിൽ ഭരണഘടന വിരുദ്ധമാണെന്ന് കപിൽ സിബൽ ചൂണ്ടിക്കാട്ടി. കൊളോണിയൽ കാലത്തെ നിയമങ്ങൾ അവസാനിപ്പിക്കുന്നതിനെ കുറിച്ച് സർക്കാർ സംസാരിക്കുന്നു. എന്നാൽ യഥാർഥത്തിൽ ഇത്തരം നിയമ നിർമാണങ്ങളിലൂടെ സ്വേച്ഛാധിപത്യം കൊണ്ടുവരാനാണ് അവർ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ പീനല്‍ കോഡ് (ഐപിസി), ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ് (സിആര്‍പിസി), ഇന്ത്യന്‍ എവിഡന്‍സ് ആക്‌ട്‌ എന്നിവയ്‌ക്ക് പകരമായി കൊണ്ടുവന്ന മൂന്ന് ബില്ലുകളും സർക്കാർ തിരിച്ചെടുക്കണമെന്ന് രാജ്യസഭ എംപി ആവശ്യപ്പെട്ടു. രാജ്യത്തിന്‍റെ ഭാവി തകർക്കുകയാണ് സർക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'അവർ (എൻഡിഎ സർക്കാർ) കൊളോണിയൽ കാലത്തെ നിയമങ്ങൾ അവസാനിപ്പിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നു. എന്നാൽ അവരുടെ ചിന്ത ഇത്തരം നിയമങ്ങളിലൂടെ രാജ്യത്ത് സ്വേച്ഛാധിപത്യം കൊണ്ടുവരിക എന്നാതാണ്. സുപ്രീം കോടതി, ഹൈക്കോടതി ജഡ്‌ജിമാർ, മജിസ്‌ട്രേറ്റുകൾ, പൊതുപ്രവർത്തകർ, സിഎജി (കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ), മറ്റ് സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ നടപടിയെടുക്കാൻ കഴിയുന്ന നിയമങ്ങൾ നിർമിക്കാനാണ് അവർ ആഗ്രഹിക്കുന്നത്' - സിബൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

'ജഡ്‌ജിമാർ ജാഗരൂകരായിരിക്കാൻ ഞാൻ അഭ്യർഥിക്കുന്നു. ഇത്തരം നിയമങ്ങൾ പാസാക്കിയാൽ അത് രാജ്യത്തിന്‍റെ ഭാവി അപകടത്തിലാക്കും' - അദ്ദേഹം വ്യക്തമാക്കി. ഇത് അപകടകരമാണെന്നും ഈ ബില്ലുകൾ പാസാക്കിയാൽ എല്ലാ സ്ഥാപനങ്ങളിലും ഇനി സർക്കാരിന്‍റെ റിട്ട് മാത്രമേ പ്രവർത്തിക്കൂ എന്നും ബിഎൻഎസ് ബില്ലിനെ പരാമർശിച്ച് സിബൽ പറഞ്ഞു.

ബില്ലുകൾ തിരിച്ചെടുക്കണം:ബില്ലുകൾ തിരിച്ചെടുക്കാൻ സർക്കാരിനോട് അഭ്യർഥിച്ച അദ്ദേഹം രാജ്യമൊട്ടാകെ പര്യടനം നടത്തി, നിയമങ്ങളിലൂടെ ജനങ്ങളെ ഞെരുക്കുന്ന, അവരെ ഇല്ലാതാക്കുന്ന ഏതുതരം ജനാധിപത്യമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെന്ന് തങ്ങൾ ജനങ്ങളോട് പറയുമെന്നും അറിയിച്ചു. ബിൽ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് വിരുദ്ധമാണെന്നും മുൻ കോൺഗ്രസ് നേതാവ് വ്യക്തമാക്കി.

'ഇത് തികച്ചും ഭരണഘടന വിരുദ്ധമാണ്, ഇത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന്‍റെ തന്നെ വേര് അറുക്കുന്നതാണ്. അവർക്ക് ഈ രാജ്യത്ത് ജനാധിപത്യം ആവശ്യമില്ലെന്ന് അവരുടെ ചിന്തയിൽ നിന്നും വ്യക്തമാണ്' - കപിൽ സിബൽ സർക്കാരിനെതിരെ ആഞ്ഞടിച്ചു. യുപിഎ ഭരണ കാലത്ത് കേന്ദ്ര മന്ത്രിയായിരുന്ന സിബൽ കഴിഞ്ഞ വർഷം മേയിൽ ആണ് കോൺഗ്രസ് വിട്ട് സമാജ്‌വാദി പാർട്ടിയുടെ പിന്തുണയോടെ സ്വതന്ത്രനായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അനീതിക്കെതിരെ പോരാടാൻ ലക്ഷ്യമിട്ട് 'ഇൻസാഫ്' എന്ന തെരഞ്ഞെടുപ്പ് ഇതര പ്ലാറ്റ്‌ഫോം അദ്ദേഹം അവതരിപ്പിച്ചിരുന്നു.

അതേസമയം, തുടര്‍നടപടികള്‍ക്കായി ബില്ലുകൾ ആഭ്യന്തര സ്‌റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്. രാജ്യദ്രോഹ കുറ്റം ഉള്‍പ്പടെയുള്ളവയില്‍ വലിയ രീതിയില്‍ മാറ്റമുണ്ടാകുമെന്ന പ്രഖ്യാപനത്തോടെയാണ് ബില്‍ സഭയിലെത്തിയത്. എന്നാല്‍ ഇവയില്‍ ഭാരതീയ ന്യായ സംഹിത ബിൽ പരിശോധിക്കുമ്പോൾ ഭീകരവാദത്തെ ഒരു പ്രത്യേക കുറ്റമായി നിർവചിച്ചിരിക്കുന്നതായി കാണാൻ കഴിയും. മാത്രമല്ല, ആൾക്കൂട്ട കൊലപാതകം എന്നതിന് കീഴിലായി ഒരു വ്യക്തിയുടെ വിശ്വാസം, മതം അല്ലെങ്കിൽ ജാതി, ലിംഗം, ഭാഷ, ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള കൊലപാതകവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

READ MORE:BNS Bill | ഭീകരപ്രവര്‍ത്തനങ്ങളെ അക്കമിട്ട് നിരത്തി ഭാരതീയ ന്യായ സംഹിത; കുറ്റവും ശിക്ഷയും ഒറ്റനോട്ടത്തില്‍

ABOUT THE AUTHOR

...view details