കല്‍ബുര്‍ഗി:മൂന്ന് വയസുകാരി ജയിലിനുള്ളില്‍ മരിച്ച സംഭവത്തില്‍ 24 മണിക്കൂറിനിടെ എസ്ഐക്ക് സസ്പെന്‍ഷന്‍. ഡിഐജി സിമി മറിയം ജോര്‍ജാണ് ഉത്തരവ് പുറത്തിറക്കിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് ജിഐഎംഎസ് ആശുപത്രിക്ക് മുമ്പില്‍ ജനങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തയിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തിലാണ് കുട്ടിയേയും അമ്മയേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
ജയിലിനുള്ളില്‍ മൂന്ന് വയസുകാരി മരിച്ചു; എസ്ഐക്ക് സസ്പെന്‍ഷന്‍
ഡിഐജി സിമി മറിയം ജോര്‍ജാണ് ഉത്തരവ് പുറത്തിറക്കിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് ജിഐഎംഎസ് ആശുപത്രിക്ക് മുമ്പില്‍ ജനങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തയിരുന്നു
ശാരീരിക പ്രശ്നങ്ങള്‍ നേരിട്ട കുട്ടിയെ ഗുൽബർഗി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റിയിരുന്നു. ഇവിടെ വച്ച് കുട്ടി മരിച്ചു. ജെവർഗി എംഎൽഎ അജയ സിംഗ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. എസ് ഐ മഞ്ജുനാഥയെ സസ്പെന്‍റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സംഭവം അന്വേഷിച്ച ഉടന്‍ നടപടി എടുക്കുമെന്ന് കമ്മീഷ്ണര്‍ ജോത്സന അറിയിച്ചിരുന്നു. ഇതിനിടെയാണ് മജ്ഞുനാഥ് അടക്കം അഞ്ച് പേരെ സസ്പെന്‍റ് ചെയ്ത് പൊലീസ് നടപടി കടുപ്പിച്ചത്.