കേരളം

kerala

ETV Bharat / bharat

'വിചാരണ കഠിനമാകുമ്പോൾ, മടങ്ങി വരവ് കൂടുതൽ ബുദ്ധിമുട്ടാണ്!; നിഗൂഢ പോസ്‌റ്റിനെ കുറിച്ചുള്ള സത്യം വെളിപ്പെടുത്തി കജോള്‍ - The Good Wife

കജോളിന്‍റെ പുതിയ പോസ്‌റ്റ് അവരുടെ ആരാധകരെ വല്ലാതെ ആശയക്കുഴപ്പത്തിലാക്കുകയും ആശങ്കാകുലരാക്കുകയും ചെയ്‌തിരുന്നു.

Kajol reveals the truth  Facing toughest trial of my life  Kajol  cryptic post  Facing toughest trial of my life cryptic post  Kajol reveals  സത്യം വെളിപ്പെടുത്തി കജോള്‍  നിഗൂഢ പോസ്‌റ്റിനെ കുറിച്ചുള്ള സത്യം  കജോള്‍  promotional strategy  The Trial Pyaar Kaanoon Dhoka  The Good Wife  കജോളിന്‍റെ പുതിയ പോസ്‌റ്റ്
'വിചാരണ കഠിനമാകുമ്പോൾ, മടങ്ങി വരവ് കൂടുതൽ ബുദ്ധിമുട്ടാണ്!; നിഗൂഢ പോസ്‌റ്റിനെ കുറിച്ചുള്ള സത്യം വെളിപ്പെടുത്തി കജോള്‍

By

Published : Jun 9, 2023, 11:06 PM IST

ഒരു നിഗൂഢമായ പോസ്‌റ്റ് cryptic post പങ്കുവച്ച് ആരാധകരെ ആശങ്കയിലാഴ്‌ത്തിയിരുന്നു ബോളിവുഡ് താരം കജോള്‍ Kajol. 'എന്‍റെ ജീവിതത്തിലെ കഠിനമായ പരീക്ഷണങ്ങളില്‍ ഒന്ന്' -എന്ന അടിക്കുറിപ്പില്‍ വെള്ളിയാഴ്‌ചയാണ് കജോള്‍ ഇൻസ്‌റ്റഗ്രാമിൽ പോസ്‌റ്റ് പങ്കുവച്ചത്.

കജോളിന്‍റെ പുതിയ പോസ്‌റ്റ് അവരുടെ ആരാധകരെ വല്ലാതെ ആശയക്കുഴപ്പത്തിലാക്കുകയും ആശങ്കാകുലരാക്കുകയും ചെയ്‌തിരുന്നു. തന്‍റെ പ്രശ്‌നങ്ങളെ നേരിടാൻ, സോഷ്യൽ മീഡിയയിൽ നിന്നും ഒരു ഇടവേള എടുക്കാൻ തീരുമാനിക്കുകയായിരുന്നു 48 കാരിയായ താരം. ഒപ്പം താരം തന്‍റെ മറ്റെല്ലാ ഇൻസ്‌റ്റഗ്രാം പോസ്‌റ്റുകളും നീക്കം ചെയ്യുകയും ആർക്കൈവ് ചെയ്യുകയും ചെയ്‌തു.

കജോളിന്‍റെ ഈ നീക്കത്തില്‍ ആരാധകര്‍ ആശങ്കാകുലരായെങ്കിലും ഏതാനും ആരാധകര്‍ മറ്റൊരു ആശയം പങ്കുവച്ചിരുന്നു. താരത്തിന്‍റെ പുതിയ സീരീസിന്‍റെ പ്രൊമോഷന്‍ തന്ത്രമാകാം ഇതെന്ന് ചിലര്‍ കമന്‍റ് ചെയ്‌തു.

താരത്തിന്‍റെ ഈ നീക്കത്തെ കുറിച്ച് കജോള്‍ തന്നെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്. തന്‍റെ വരാനിരിക്കുന്ന ഒടിടി സീരീസായ 'ദി ട്രയല്‍: പ്യാര്‍, കാനൂണ്‍, ധോക്ക'യുടെ The Trial Pyaar Kaanoon Dhoka പ്രൊമോഷന്‍ തന്ത്രത്തിന്‍റെ promotional strategy ഭാഗമായിരുന്നു നിഗൂഢമായ ആ പോസ്‌റ്റ് എന്ന് താരം പിന്നീട് വ്യക്തമാക്കി. നേരത്തെ 'ദി ഗുഡ് വൈഫ്' The Good Wife എന്നായിരുന്നു വെബ് സീരീസിന്‍റെ പേര്.

ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാറില്‍ Disney+Hotstar നിന്നുള്ള ഒരു പുതിയ പോസ്‌റ്റ് തന്‍റെ ഇൻസ്‌റ്റഗ്രാം ഹാൻഡിൽ കജോള്‍ പങ്കുവച്ചു. തന്‍റെ മുമ്പത്തെ പോസ്‌റ്റിന്‍റെ ഒരു അപ്‌ഡേറ്റായാണ് താരം പോസ്‌റ്റ് പങ്കുവച്ചത്. 'ദി ട്രയല്‍: പ്യാര്‍, കാനൂണ്‍, ധോക്ക'യുടെ ട്രെയിലറിനൊപ്പം ഒരു അടിക്കുറിപ്പോടു കൂടിയാണ് താരം പോസ്‌റ്റ് പങ്കുവച്ചത്. 'വിചാരണ കഠിനമാകുമ്പോൾ, നിങ്ങളുടെ മടങ്ങി വരവ് കൂടുതൽ ബുദ്ധിമുട്ടാണ്! എന്‍റെ കോര്‍ട്ട് ഡ്രാമയുടെ ട്രെയിലർ കാണൂ.' -ഇപ്രകാരമാണ് കജോള്‍ കുറിച്ചത്.

ജൂലിയാന മർഗുലീസ് പ്രധാന വേഷത്തിൽ അഭിനയിച്ച അമേരിക്കൻ കോര്‍ട്ട് ഡ്രാമയായ 'ദ ഗുഡ് വൈഫ്' എന്ന സീരീസിന്‍റെ ഇന്ത്യൻ രൂപാന്തരമാണ് 'ദി ട്രയൽ'. 2009ലായിരുന്നു ഇത് സംപ്രേക്ഷണം ചെയ്യാൻ തുടങ്ങിയത്. ഏഴ് സീസണുകളിലായി സംപ്രേക്ഷണം ചെയ്‌ത ഷോ 2016ലാണ് അവസാനിച്ചത്.

ഭർത്താവിന്‍റെ അഴിമതിയെ തുടർന്ന് ജയിലിൽ കിടക്കേമ്ടി വരികയും വീണ്ടും അഭിഭാഷകയായി ജോലി ചെയ്യുന്ന ഒരു വീട്ടമ്മയുടെ വേഷമാണ് സീരീസില്‍ കജോളിന്‍റേത്. സുപൻ വർമ്മ സംവിധാനം ചെയ്യുന്ന സീരീസ് ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാറില്‍ സ്ട്രീം ചെയ്യും. 'ലസ്‌റ്റ് സ്‌റ്റോറീസ് 2' Lust Stories 2 ആണ് കജോളിന്‍റെ മറ്റൊരു പ്രോജക്‌ട്.

തന്‍റെ പ്രൊജക്‌ടുകളെ കുറിച്ചും തിരഞ്ഞെടുപ്പുകളെ കുറിച്ചും കജോള്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. 'ഒരുപാട് ആളുകള്‍ എന്നെ സമീപിക്കുന്നു. തിരക്കഥ മുഴുവനും വായിക്കേണ്ടതിനാല്‍ ഇതെനിക്ക് ശരിയാകില്ല. എനിക്ക് താല്‍പ്പര്യം ഇല്ലാത്ത ചില വിഭാഗങ്ങളുണ്ട്. ഒരു ഡാര്‍ക്ക് ഫിലിം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിനെ കുറിച്ച് വളരെ വ്യക്തതയുണ്ട്. ഡാര്‍ക്ക് ഫിലിമുകള്‍ കാണുന്നത് എനിക്ക് ഇഷ്‌ടമല്ല. കാണാന്‍ ഇഷ്‌ടപ്പെടാത്ത സിനിമകള്‍ ചെയ്യാറുമില്ല. എന്‍റെ ജോലിയില്‍ എനിക്ക് ഉയര്‍ന്ന നിലവാരം നല്‍കേണ്ടതുണ്ട്. അല്ലെങ്കില്‍ അത് ചെയ്യുന്നതില്‍ ഒരു കാര്യവും ഇല്ല.' -ഇപ്രകാരമായിരുന്നു കജോളിന്‍റെ വാക്കുകള്‍.

Also Read:'ജീവിതത്തിലെ ഏറ്റവും കഠിനമായ പരീക്ഷണം': സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേള പ്രഖ്യാപിച്ച് പോസ്‌റ്റുകള്‍ ഡിലീറ്റ് ചെയ്‌ത് കജോള്‍

ABOUT THE AUTHOR

...view details