തിരുവണ്ണാമലൈ(തമിഴ്‌നാട്):പരിശീലനത്തിനിടെ തലയ്‌ക്ക് പരിക്കേറ്റ കബഡി താരം മരിച്ചു. കളത്തുമേട് കെ.എം.എസ് കബഡി ടീമിലെ വിനോദ് കുമാറാണ് (34) മരിച്ചത്. ആഗസ്റ്റ് 8ന് കളത്തുമേട്ടിൽ നടന്ന കബഡി പരിശീലനത്തിനിടെയാണ് വിനോദ് തലകുത്തിമറിഞ്ഞുള്ള അഭ്യാസം (sommersault) കാണിച്ചത്. ഇതിനിടെ, വിനോദിന് തലയ്‌ക്ക് സാരമായി പരിക്കേൽക്കുകയും ബോധരഹിതനാകുകയുമായിരുന്നു.
തലകുത്തി മറിഞ്ഞ് അഭ്യാസം, തലയ്‌ക്ക് പരിക്കേറ്റ കബഡി താരം മരിച്ചു - വെല്ലൂർ ജില്ല സർക്കാർ മെഡിക്കൽ കോളജ്
ആഗസ്റ്റ് 8ന് കളത്തുമേട്ടിൽ നടന്ന കബഡി പരിശീലനത്തിനിടെ തലയ്‌ക്ക് പരിക്കേറ്റ വിനോദ് കുമാറാണ് (34) ചെന്നൈ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്‌ച (15.08.2022) മരിച്ചത്.
പരിശീലനത്തിനിടെ തലയ്‌ക്ക് സാരമായി പരിക്കേറ്റ കബടി താരം മരിച്ചു
തുടർന്ന്, വിനോദിനെ അരണി സർക്കാർ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകുകയും തുടർ ചികിത്സക്കായി വെല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു. പിന്നീട് കൂടുതൽ ചികിത്സയ്ക്കായി ചെന്നൈ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ ചികിത്സയിലിരിക്കെ തിങ്കളാഴ്‌ച (15.08.2022) രാത്രിയാണ് വിനോദ് മരിച്ചത്. ഭാര്യ: ശിവഗാമി, മക്കൾ: സന്തോഷ്, കലൈയരശൻ.