കേരളം

kerala

By

Published : Jul 1, 2021, 7:38 AM IST

Updated : Jul 1, 2021, 9:14 AM IST

ETV Bharat / bharat

ഒന്നുറക്കെ ചിരിക്കൂ സമ്മർദം ഒഴിവാക്കൂ... ആസ്വദിക്കാം തമാശ ദിനം

ഉറക്കെ ചിരിക്കാൻ മനുഷ്യരെന്ന നിലയിൽ നാമെല്ലാവരും ഇഷ്ടപ്പെടുന്നുണ്ട്‌. തമാശകൾ ആസ്വദിക്കുന്നതിന്‌ പ്രായഭേദമില്ല..എല്ലാവരിലും ഒരു തമാശക്കാരനുണ്ട്‌ അല്ലെങ്കിൽ ഒരു തമാശക്കാരിയുണ്ട്‌

ജൂലൈ 1  തമാശ ദിനം  International Joke Day  Joke Day  International Joke Day 2021  സ്ട്രെസ് ഹോർമോണുകളെ കുറയ്ക്കും  അന്താരാഷ്ട്ര തമാശ ദിനം
ഒന്നുറക്കെ ചിരിക്കൂ സമ്മർദം ഒഴിവാക്കൂ... ആസ്വദിക്കാം തമാശ ദിനം

തമാശകൾ ആസ്വദിക്കാനും തമാശകൾ പറയാനും ഇഷ്‌ടപ്പെടാത്തവരായി ആരെങ്കിലുമുണ്ടോ.."ചിരിയാണ് ഏറ്റവും നല്ല മരുന്ന്" എന്ന്‌ പൂർവികർ പറയുന്നത്‌ വെറുതെയല്ല. നമ്മുടെ ജീവിതത്തിൽ തമാശയ്‌ക്കും വളരെയധികം പ്രാധാന്യമുണ്ട്‌. എല്ലാ വർഷവും ജൂലൈ ഒന്ന്‌ നമ്മൾ അന്താരാഷ്ട്ര തമാശ ദിനമായി ആചരിക്കുന്നു.

ചിരിയിലൂടെ ചിന്ത

നമ്മൾ ഇഷ്ടപ്പെടുന്ന ആളുകളുമായി ചിരിയും തമാശയും പങ്കിടുക എന്നതാണ് ഈ ദിവസത്തിന്‍റെ പ്രധാന ലക്ഷ്യം. തമാശ ആളുകളുടെ മാനസികവും ശാരീരികവുമായ ക്ഷേമത്തിന് സഹായിക്കുന്നുവെന്ന ഒന്നിലധികം ഗവേഷണങ്ങൾ ഇതിനകം നടത്തിയിട്ടുണ്ട്‌. മനുഷ്യനിലെ സമ്മർദ്ദങ്ങളെ ഒരു പരിധി വരെ കുറക്കാൻ തമാശയ്‌ക്കാകും.

ഉറക്കെ ചിരിക്കാൻ മനുഷ്യരെന്ന നിലയിൽ നാമെല്ലാവരും ഇഷ്ടപ്പെടുന്നുണ്ട്‌. തമാശകൾ ആസ്വദിക്കുന്നതിന്‌ പ്രായഭേദമില്ല..എല്ലാവരിലും ഒരു തമാശക്കാരനുണ്ട്‌ അല്ലെങ്കിൽ ഒരു തമാശക്കാരിയുണ്ട്‌. മറ്റുള്ളവരെ ചിരിപ്പിക്കാൻ കഴിയുക എന്നത്‌ തന്നെ വലിയ ഒരു ഭാഗ്യമാണ്‌.

തമാശയിലെ പഠനങ്ങൾ

ചിരിക്കുക എന്നത്‌ ആരോഗ്യത്തിനും മനസിനും വലിയ ഒരു മരുന്നാണ്‌. പഠനങ്ങൾ പറയുന്നത്‌ ചിരി സ്ട്രെസ് ഹോർമോണുകളെ കുറയ്ക്കുകയും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നുവെന്നാണ്‌.

ആധുനിക ലോകത്ത് മനുഷ്യന്‍ ചിരിക്കാന്‍ പോലും മറന്നു പോകുന്ന അവസ്ഥയാണുള്ളത്. പണമുണ്ടാക്കാനുള്ള തത്രപാടില്‍ ഒന്നു പുഞ്ചിരിക്കാന്‍ പോലും അവര്‍ക്ക് സമയം കിട്ടാറില്ല. ഇതു നമ്മുടെ മാനസികാവസ്ഥയിലും ശരീരത്തിലും വന്‍ പ്രത്യാഘാ‍തങ്ങളാണ് ഉണ്ടാക്കുന്നത്. മാനസിക സംഘര്‍ഷങ്ങള്‍ ശരീരത്തിന്‍റെ ആരോഗ്യസ്ഥിതിയെ താറുമാറാക്കും.

അന്താരാഷ്ട്ര തമാശ ദിനത്തിന്‍റെ ചരിത്രവും പ്രാധാന്യവും

അന്താരാഷ്ട്ര തമാശ ദിനം ആഘോഷിക്കുന്നതിന്‌ പ്രത്യേക ചരിത്രമോ പ്രാധാന്യമോ ഇല്ല. മനുഷ്യൻ ഉണ്ടായ കാലം മുതൽ തമാശകൾ പറയുന്നതും ഉണ്ട്‌. എന്നിരുന്നാലും തമാശ പറയുന്നതിന്‍റെ ഉത്ഭവത്തെപ്പറ്റിയും ചില കഥകൾ ഉണ്ട്‌. ഏകദേശം 4,000 വർഷങ്ങൾക്ക് മുമ്പ് സുമേറിയക്കാരിൽ നിന്ന് തമാശ കണ്ടെത്തിയതായാണ്‌ ചിലർ പറയുന്നത്‌.

എന്നാൽ മറ്റ്‌ ചില ചരിത്രകാരൻമാരുടെ അഭിപ്രായത്തിൽ ആദ്യത്തെ തമാശകൾ പറഞ്ഞത്‌ പുരാതന ഗ്രീക്കുകാരാണെന്നാണ്‌. പുരാതന ഈജിപ്തിൽ നിന്ന്‌ ആദ്യമായി പറഞ്ഞ തമാശ എഴുതിയ ഒരു ചുരുളും കണ്ടെത്തിയതായും ചരിത്രകാരൻമാർ പറയുന്നുണ്ട്‌.

തമാശദിന ആഘോഷം

ചില തമാശകൾ പറഞ്ഞ് സുഹൃത്തുക്കളുമായും കുടുംബവുമായും ആസ്വദിച്ച്‌ കൊണ്ട് തന്നെ നമുക്ക്‌ ഇത്തവണത്തെ അന്താരാഷ്ട്ര തമാശ ദിനം ആഘോഷിക്കാം. ദൈന്യംദിന തിരക്കുകൾ കുറച്ച് സമയം ഇതിനായി മാറ്റിവെക്കാം. എല്ലാവർക്കും 2021 ലെ അന്താരാഷ്ട്ര തമാശ ദിനാശംസകൾ.

Last Updated : Jul 1, 2021, 9:14 AM IST

ABOUT THE AUTHOR

...view details