ന്യൂഡല്‍ഹി: പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നതിനാൽ മാധ്യമ പ്രവർത്തകരെ കൊവിഡ് മുന്നണിപ്പോരാളികളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി സർക്കാർ കേന്ദ്രത്തിന് കത്ത് നൽകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
മാധ്യമ പ്രവര്‍ത്തകര്‍ മുന്നണിപ്പോരാളികള്‍; മുൻഗണനാക്രമത്തിൽ വാക്സിന്‍ നല്‍കണം: അരവിന്ദ് കെജ്‌രിവാൾ - covid
കൊവിഡിന്‍റെ രണ്ടാം തരംഗത്തെയാണ് ഇന്ത്യ ഇപ്പോൾ അഭിമുഖീകരിക്കുന്നത്. രാജ്യത്ത് ഓരോ ദിവസവും പുതിയ കേസുകളുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുന്നുണ്ട്.
'മാധ്യമപ്രവർത്തകർ ഏറ്റവും പ്രതികൂല സാഹചര്യങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. അവരെ മുന്നണിപ്പോരാളികളായി കണക്കാക്കുകയും മുൻഗണനാക്രമത്തിൽ വാക്സിന്‍ നല്‍കുകയും വേണം. ഇത് സംബന്ധിച്ച് ഡല്‍ഹി സർക്കാർ കേന്ദ്രത്തിന് കത്തെഴുതുന്നു. - കെജ്‌രിവാൾ ട്വീറ്റ് ചെയ്തു.
അതേസമയം കൊവിഡിന്‍റെ രണ്ടാം തരംഗത്തെയാണ് ഇന്ത്യ ഇപ്പോൾ അഭിമുഖീകരിക്കുന്നത്. രാജ്യത്ത് ഓരോ ദിവസവും പുതിയ കേസുകളുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുന്നുണ്ട്. ചൊവ്വാഴ്ച മാത്രം രാജ്യത്ത് 1,84,372 പുതിയ കൊവിഡ് -19 കേസുകളും 1,027 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.