ദസറ ദിനത്തിൽ (ഒക്ടോബർ 05) രാജ്യത്ത് 5ജി സർവീസിന് തുടക്കം കുറിച്ച് ജിയോ. മുംബൈ, ഡൽഹി, വാരണാസി, കൽക്കട്ട എന്നിവടങ്ങളിലാകും ജിയോ 5ജിയുടെ ബീറ്റ ട്രയൽ. 'ട്രൂ-5 ജി നെറ്റ്‌വർക്ക്'(True-5G network) സേവനം തെരഞ്ഞെടുക്കപ്പെടുന്ന കസ്റ്റമേഴ്‌സിന് പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കുമെന്നാണ് ജിയോ അറിയിച്ചു.
സൂപ്പർ ഫാസ്റ്റ് സേവനം അനുഭവിക്കുക മാത്രമല്ല, ഉപഭോക്താവിന് സേവനത്തെക്കുറിച്ചും ഉപയോക്തൃ അനുഭവ ഫീഡ്ബാക്ക് നൽകാനും കഴിയും. ഉപഭോക്താക്കൾക്ക് 1ജിബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കും. മറ്റ് നഗരങ്ങളിലേക്കുള്ള ബീറ്റ ട്രയൽ സേവനം ക്രമേണ പ്രഖ്യാപിക്കുമെന്നും ജിയോ കൂട്ടിച്ചേർത്തു.
ഉപഭോക്താക്കളിൽ നിന്ന് അവരുടെ നിലവിലുള്ള 4ജി പ്ലാനിന് മാത്രമേ പണം ഈടാക്കൂ, ട്രയൽ സമത്ത് 5ജി ഡാറ്റയ്‌ക്ക് അധിക തുക ഈടാക്കില്ല. തെരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കൾ അവരുടെ നിലവിലുള്ള ജിയോ സിമ്മോ 5ജി ഹാൻഡ്‌സെറ്റോ മാറ്റാതെ തന്നെ ജിയോ 5ജി സേവനത്തിലേക്ക് സ്വയമേ അപ്‌ഗ്രേഡ് ചെയ്യപ്പെടും.
ജിയോ 5ജി വെൽക്കം ഓഫർ:ജിയോ 5ജി വെൽക്കം ഓഫറിന് കീഴിൽ ടെലികോം ഓപ്പറേറ്റർ 1 ജിബിപിഎസ്പ്ലസ്(1gbps+) വേഗതയിൽ അൺലിമിറ്റഡ് 5ജി ഡാറ്റ വാഗ്‌ദാനം ചെയ്യുന്നു.