ജാർഖണ്ഡിൽ 173 പുതിയ കൊവിഡ് ബാധിതർ - ജാർഖണ്ഡ് കൊവിഡ് മരണം
സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,13,198 ആയി.
ജാർഖണ്ഡിൽ 173 പുതിയ കൊവിഡ് ബാധിതർ
റാഞ്ചി: ജാർഖണ്ഡിൽ 173 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,13,198 ആയി ഉയർന്നു. ഒരു മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 1,011 ആയി ഉയർന്നു. റാഞ്ചിയിൽ 86, ഈസ്റ്റ് സിങ്ബുംമിൽ 23, പലാമു, ബൊക്കാരോ എന്നിവിടങ്ങളിൽ എട്ട് വീതവും കേസുകൾ റിപ്പോർട്ട് ചെയ്‌തു. 1,675 പേർ ചികിത്സയിൽ തുടരുമ്പോൾ 1,10,512 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനുള്ളിൽ 15,347 സാമ്പിളുകൾ പരിശോധിച്ചു.