റാഞ്ചി: 18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യമായി കൊവിഡ് വാക്‌സിൻ നൽകുമെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സർക്കാർ രാവും പകലും പ്രവർത്തിക്കുകയാണ്. എല്ലാവരുടെയും സഹകരണത്തോടെ വീണ്ടും കൊറോണയെ തോൽപ്പിക്കാനാകുമെന്ന ഉറപ്പ് തനിക്കുണ്ടെന്നും സോറൻ ട്വീറ്റ് ചെയ്‌തു.
സൗജന്യ വാക്‌സിനേഷൻ പ്രഖ്യാപിച്ച് ജാർഖണ്ഡ് - Jharkhand covid
നേരത്തെ കേരളം, ബിഹാര്‍, ഛത്തീസ്‌ഗഡ്, ബംഗാള്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ 18 വയസിന് മുകളിലുള്ളവർക്ക് സൗജന്യ വാക്‌സിൻ നൽകുമെന്ന് അറിയിച്ചിരുന്നു.
സൗജന്യ വാക്‌സിനേഷൻ പ്രഖ്യാപിച്ച് ജാർഖണ്ഡ്
നേരത്തെ കേരളം, ബിഹാര്‍, ഛത്തീസ്‌ഗഡ്, ബംഗാള്‍,മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ 18 വയസിന് മുകളിലുള്ളവർക്ക് സൗജന്യ വാക്‌സിൻ നൽകുമെന്ന് അറിയിച്ചിരുന്നു. മെയ് ഒന്ന് മുതലാണ് രാജ്യത്ത് 18 വയസ് മുതലുള്ളവരുടെ വാക്‌സിനേഷൻ ആരംഭിക്കുന്നത്. നിലവിൽ 45 വയസിന് മുകളിലുള്ളവർക്കാണ് വാക്‌സിൻ നൽകുന്നത്. ജനുവരി 16ന് ആണ് ഇന്ത്യയിൽ വാക്‌സിനേഷൻ ഡ്രൈവ് ആരംഭിച്ചത്.
Read More:18 വയസിന് മുകളിലുള്ളവർക്ക് സൗജന്യ കൊവിഡ് വാക്‌സിനെന്ന് ശിവരാജ് സിങ് ചൗഹാൻ