ന്യൂഡല്‍ഹി:ജെഇഇ-മെയിനിന്‍റെ ആദ്യ ഘട്ടം ഏപ്രിലിലും രണ്ടാം ഘട്ടം മെയിലും നടത്തുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) അറിയിച്ചു. എഞ്ചിനിയറിങ് പ്രവേശന പരീക്ഷയുടെ ആദ്യ ഘട്ടം ഏപ്രിൽ 16 മുതൽ 21 വരെയും രണ്ടാം ഘട്ടം മെയ് 24 മുതൽ 29 വരെയുമായിരിക്കും നടത്തുക.
എഞ്ചിനിയറിങ് പ്രവേശന പരീക്ഷ ആദ്യ ഘട്ടം ഏപ്രിൽ 16 - 21 വരെ - ജെഇഇ-മെയിനിന്‍റെ ആദ്യ ഘട്ടം പരീക്ഷാ തിയതി
എഞ്ചിനിയറിങ് പ്രവേശന പരീക്ഷയുടെ രണ്ടാം ഘട്ടം മെയ് 24 മുതൽ 29 വരെ
Also Read: ഒഡീഷയിൽ തീർഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; ആറ് മരണം
ജോയിന്‍റ് എൻട്രൻസ് എക്സാമിനേഷൻ-മെയിനില്‍ രണ്ട് പേപ്പറുകളാണുള്ളത്. എൻഐടി, ഐഐടി, മറ്റ് കേന്ദ്ര സംസ്ഥാന സാങ്കേതിക സ്ഥാപനങ്ങള്‍, സര്‍വകലാശാലകളിലെ ബിരുദ എഞ്ചിനിയറിങ് പ്രോഗ്രാമുകളിലേക്കും പ്രവേശനത്തിനായാണ് ജെഇഇ ഒന്നാം പേപ്പര്‍ പരീക്ഷ നടത്തുന്നത്. ബിഇ, ബിടെക് ഐഐടി പ്രവേശനത്തിനുള്ള ജെഇഇ (അഡ്വാൻസ്‌ഡ്) യോഗ്യത പരീക്ഷ കൂടിയാണിത്. ബി.ആർക്ക്, ബി.പ്ലാനിങ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായാണ് രണ്ടാമത്തെ പേപ്പര്‍.