തെന്നിന്ത്യന്‍ സൂപ്പര്‍താരം ജയം രവിയുടെ 43-ാമത് ജന്മദിനമാണ് ഇന്ന് (Jayam Ravi Birthday). ഈ പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ താരത്തിന്‍റെ പുതിയ ചിത്രമായ 'സൈറന്‍' (Siren) ടീമും ജയം രവിക്ക് പിറന്നാള്‍ സമ്മാനവുമായി രംഗത്തെത്തിയിരിക്കുകയാണ്.
പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് 'സൈറനി'ലെ ജയം രവിയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് (Jayam Ravi in salt and pepper look) ചിത്രത്തില്‍ താരം പ്രത്യക്ഷപ്പെടുന്നത്. ജയം രവിയുടെ കരിയറില്‍ ഇതാദ്യമായാണ് താരം സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ എത്തുന്നത്.
ആന്‍റണി ഭാഗ്യരാജ് (Antony Bhagyaraj) ആണ് സിനിമയുടെ സംവിധാനം. വാക്കുകളേക്കാൾ മൂര്‍ച്ഛയുള്ള തീക്ഷ്‌ണമായ നോട്ടമാണ് ഫസ്‌റ്റ് ലുക്കില്‍ ജയം രവിക്ക്. ഒരു കയ്യില്‍ വിലങ്ങും മറു കയ്യില്‍ വാളും പിടിച്ച് ബെഞ്ചിലിരിക്കുന്ന ജയം രവിയെയാണ് ഫസ്‌റ്റ് ലുക്കില്‍ കാണാനാവുക. ചോര ഒലിച്ചിറങ്ങുന്ന കയ്യില്‍ വിലങ്ങുമായി കട്ടന്‍ ചായ കുടിക്കാനൊരുങ്ങുന്ന താരമാണ് ഫസ്‌റ്റ് ലുക്കില്‍ (Siren First Look Poster).
പോസ്‌റ്ററില്‍ നരച്ച തലമുടിയിലാണ് താരം പ്രത്യക്ഷപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്. ചായങ്ങൾ തിരഞ്ഞെടുക്കുന്നതിന് പകരം താരം സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക് തിരഞ്ഞെടുക്കുകയായിരുന്നു. ചിത്രത്തിനായുള്ള ജയം രവിയുടെ ലുക്കിനെ കുറിച്ച് സംവിധായകന്‍ ആന്‍റണി ഭാഗ്യരാജ് പ്രതികരിക്കുന്നുണ്ട്.