കേരളം

kerala

ETV Bharat / bharat

Jawan Box Office Collection Day 3 കുതിച്ചുയര്‍ന്ന് ജവാന്‍; മൂന്നാം ദിനത്തില്‍ 200 കോടിക്ക് അരികില്‍ കിംഗ് ഖാന്‍ ചിത്രം - അറ്റ്‌ലി

Shah Rukh Khan action thriller ഷാരൂഖ് ഖാന്‍റെ ഏറ്റവും പുതിയ റിലീസ് ജവാൻ ആദ്യ ദിനം തന്നെ ബോക്‌സ് ഓഫീസിൽ മികച്ച സംഖ്യകള്‍ സൃഷ്‌ടിച്ചു. അറ്റ്‌ലി സംവിധാനം ചെയ്‌ത ചിത്രം മൂന്നാം ദിനത്തിലും തിയേറ്ററുകളിൽ മുന്നേറുകയാണ്.

Jawan  Jawan box office  Jawan box office collection  Jawan box office collection day 3  Shah Rukh Khan  Shah Rukh Khan in jawan  Shah Rukh Khan film  Shah Rukh Khan jawan success  Jawan collection third day  കുതിച്ചുയര്‍ന്ന് ജവാന്‍  ജവാന്‍  200 കോടിക്ക് അരികില്‍ കിംഗ് ഖാന്‍ ചിത്രം  കിംഗ് ഖാന്‍ ചിത്രം  കിംഗ് ഖാന്‍  Shah Rukh Khan action thriller  Shah Rukh Khan  Shah Rukh Khan action thriller  ഷാരൂഖ് ഖാന്‍റെ ഏറ്റവും പുതിയ റിലീസ്  ജവാൻ ആദ്യ ദിനം തന്നെ ബോക്‌സ് ഓഫീസിൽ  അറ്റ്‌ലി സംവിധാനം ചെയ്‌ത ചിത്രം  അറ്റ്‌ലി  Jawan Opening day Collection
Jawan Box Office Collection Day 3

By ETV Bharat Kerala Team

Published : Sep 9, 2023, 1:38 PM IST

ബോളിവുഡ് സൂപ്പർസ്‌റ്റാർ ഷാരൂഖ് ഖാന്‍റെ (Shah Rukh Khan) 'ജവാൻ' (Jawan movie) ഇന്ത്യന്‍ ബോക്‌സ് ഓഫിസിൽ കുതിച്ചുയരുകയാണ്. ഇന്ത്യന്‍ ബോക്‌സോഫിസില്‍ 'ജവാനെ' തടയാന്‍ (Jawan Box Office Collection) മറ്റൊരു ബോളിവുഡ് ചിത്രത്തിനെന്നല്ല, ഒരു ഇന്ത്യന്‍ ചിത്രത്തിനും കഴിയില്ല എന്ന് തെളിയിക്കുന്നതാണ് സിനിമയുടെ പുതിയ കലക്ഷന്‍ കണക്കുകള്‍.

കിംഗ് ഖാന്‍റെ ആക്ഷന്‍ ത്രില്ലര്‍ അമ്പരിപ്പിക്കുന്ന സംഖ്യകളോടെയാണ് തിയേറ്ററുകള്‍ തുറന്നത്. പ്രദര്‍ശന ദിനത്തില്‍ 75 കോടി രൂപയാണ് ചിത്രം ഇന്ത്യയില്‍ നിന്നും സ്വന്തമാക്കിയത് (Jawan Opening day Collection). ഇതോടെ ഇന്ത്യന്‍ സിനിമയില്‍, ഏറ്റവും വലിയ ആദ്യ ദിന ഓപ്പണറായി 'ജവാന്‍' മാറി.

Also Read:Shah Rukh Khan's Jawan Breaks Box Office Records : പഠാനെ വെട്ടി ജവാന്‍ ; ബോളിവുഡ് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് കിംഗ് ഖാന്‍ ചിത്രം

സെപ്‌റ്റംബര്‍ 7ന് റിലീസ് ചെയ്‌ത ചിത്രം, രണ്ട് ദിനം പിന്നിടുമ്പോഴും, ബോക്‌സോഫിസില്‍ 'ജവാന്‍' അതിന്‍റെ കുതിപ്പ് തുടരുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, റിലീസ് ദിനത്തിൽ 'ജവാന്‍' 75 കോടി രൂപ നേടിയപ്പോള്‍, സിനിമയുടെ ഹിന്ദി പതിപ്പ് 65 കോടി രൂപയോളം കലക്‌ട് ചെയ്‌തു. തമിഴ്, തെലുഗു പതിപ്പുകളിൽ നിന്നും 10 കോടി രൂപയും 'ജവാന്‍' ആദ്യ ദിനത്തില്‍ സ്വന്തമാക്കി.

അതേസമയം, റിലീസ് കഴിഞ്ഞുള്ള ആദ്യ വെള്ളിയാഴ്‌ച 'ജവാന്‍' ബോക്‌സോഫിസില്‍ 28.86 ശതമാനം ഇടിവ് രേഖപ്പെടുത്തി. രണ്ടാം ദിനത്തില്‍ 53 കോടി രൂപയാണ് ചിത്രം ഇന്ത്യന്‍ ബോക്‌സോഫിസില്‍ നിന്നും സ്വന്തമാക്കിയത്. അതേസമയം യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, കാനഡ, തുടങ്ങിയ നോര്‍ത്ത് അമേരിക്കന്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 70 കോടി രൂപയുടെ കലക്ഷനാണ് 'ജവാന്‍' നേടിയിരിക്കുന്നത്. ഇതോടെ എല്ലാ ഭാഷകളിലുമായി 197.50 കോടി രൂപയുടെ ആകെ കലക്ഷനാണ് ചിത്രം കലക്‌ട് ചെയ്‌തിരിക്കുന്നത്.

Also Read:Ask SRK Replies Viral : 'കമല്‍ ദയാലു, നയന്‍താര സുന്ദരി' ; കാമുകിക്കൊപ്പം ജവാന്‍ കാണാന്‍ ഫ്രീ ടിക്കറ്റ് ചോദിച്ചയാള്‍ക്ക് ഷാരൂഖിന്‍റെ ഉഗ്രന്‍ മറുപടി

വന്‍ ആഘോഷ പരിപാടികളോടെയാണ് സെപ്‌റ്റംബർ 7ന് 'ജവാൻ' തിയേറ്ററുകളിൽ എത്തിയത്. ഷാരൂഖ് ഖാനുമായുള്ള അറ്റ്‌ലിയുടെ ആദ്യ സഹകരണം തന്നെ വന്‍ വിജയമായിരിക്കുകയാണ് (King Khan first collaboration with Atlee). അറ്റ്‌ലിയെ കൂടാതെ, തെന്നിന്ത്യൻ താരങ്ങളായ നയൻതാര (Nayanthara), വിജയ് സേതുപതി (Vijay Sethupathi) എന്നിവരുമായും കിംഗ് ഖാന്‍റെ ആദ്യ സഹകരണം കൂടിയാണ് 'ജവാന്‍'.

ഷാരൂഖ് ഖാന്‍റെയും ഗൗരി ഖാന്‍റെയും ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്‍റര്‍ടെയിന്‍മെന്‍റ് (Red Chillies Entertainment) നിർമിച്ച ഈ ചിത്രത്തിൽ പ്രിയാമണി (Priyamani), സന്യ മൽഹോത്ര (Sanya Malhotra), യോഗി ബാബു (Yogi Babu), റിദ്ധി ദോഗ്ര (Riddhi Dogra), സുനിൽ ഗ്രോവർ (Sunil Grover) എന്നിവരും ചിത്രത്തില്‍ അണിനിരന്നു. ദീപിക പദുക്കോൺ (Deepika Padukone) അതിഥി വേഷത്തിലും എത്തിയിരുന്നു.

Also Read:Shah Rukh Khan Jawan Ott Release കിങ് ഖാന്‍റെ ജവാന്‍ ഒടിടിയില്‍ എന്നെത്തും?

ABOUT THE AUTHOR

...view details