ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍റേതായി (Shah Rukh Khan) റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ജവാന്‍' (Jawan). സെപ്‌റ്റംബർ 7നാണ് 'ജവാന്‍' തിയേറ്ററുകളില്‍ (Jawan set to hit theatres on September 7) എത്തുന്നത്. റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യയില്‍ 'ജവാന്‍റെ' അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു (Jawan Advance Booking).
അറ്റ്‌ലി സംവിധാനം ചെയ്‌ത സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗിന്‍റെ ആദ്യ ദിനത്തില്‍ മികച്ച ഓപ്പണിംഗ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ (Jawan advance ticketing for its first day). ടിക്കറ്റ് വില്‍പ്പന ആരംഭിച്ച ശേഷം 13.17 കോടി രൂപയ്‌ക്ക് 'ജവാന്‍റെ' 4,23,171 ടിക്കറ്റുകള്‍ വിറ്റഴിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഓഗസ്‌റ്റ് 31ന് 'ജവാന്‍' ട്രെയിലര്‍ (Jawan trailer release) പുറത്തിറങ്ങിയിരുന്നു. ട്രെയിലര്‍ റിലീസോടെ സിനിമ കാണാനുള്ള പ്രേക്ഷകരുടെ ആകാംക്ഷ വര്‍ദ്ധിച്ചു. ബുര്‍ജ് ഖലീഫയില്‍ 'ജവാന്‍' ട്രെയിലര്‍ (Jawan trailer at Burj Khalifa) റിലീസ് ചെയ്‌തതും ചെന്നൈയില്‍ 'ജവാന്‍റെ' പ്രീ റിലീസ് ഇവന്‍റ് നടത്തിയതുമെല്ലാം (Jawan pre release event) 'ജവാന്‍റെ' ഹൈപ്പ് വര്‍ദ്ധിക്കാനുള്ള കാരണങ്ങളില്‍ ഒന്നായി. 'ജവാനി'ലുള്ള പ്രേക്ഷകരുടെ പ്രതീക്ഷയും ഉയര്‍ന്നു.
ഈ വർഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രങ്ങളിലൊന്നായ 'ജവാനി'ലൂടെ ഷാരൂഖ് ചരിത്രം കുറിക്കാന്‍ ഒരുങ്ങുകയാണെന്ന് ട്രേഡ് അനലിസ്‌റ്റ് മനോബാല വിജയബാലൻ (Manobala Vijayabalan) എക്‌സില്‍ (ട്വിറ്റര്‍) കുറിച്ചു. മനോബാലയുടെ പോസ്‌റ്റിന് സമാനമായി ട്രേഡ് എക്‌സ്‌പേര്‍ട്ട് ഗിരീഷ് ജോഹറും എക്‌സില്‍ കുറിച്ചു. 'ഒരു വലിയ ട്രെൻഡ് അലർട്ട്. ജവാന്‍റെ അഡ്വാൻസ് ടിക്കറ്റ് വിൽപ്പന (ഒന്നാം ദിനം അവസാനിക്കാനിരിക്കെ) ചരിത്രം കുറിക്കും. ഞങ്ങൾ ഇത് എഴുതുമ്പോൾ തന്നെ പഠാനെ മറികടന്നിരിക്കുന്നു' - ഗിരീഷ് ജോഹര്‍ കുറിച്ചു.