മുംബൈ :ബോളിവുഡ് എഴുത്തുകാരന്‍ ജാവേദ് അക്തർ താലിബാനെ ആർഎസ്എസുമായി താരതമ്യപ്പെടുത്തിയതിനെതിരെ ബിജെപി. ജാവേദ് അക്തർ ഇക്കാര്യത്തിൽ ക്ഷമ ചോദിക്കുന്നത് വരെ അദ്ദേഹത്തിന്‍റെ സിനിമകൾ രാജ്യത്ത് പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നായിരുന്നു മഹാരാഷ്ട്ര എംഎൽഎയും ബിജെപി വക്താവുമായ രാം കദത്തിന്‍റെ പ്രസ്താവന.
ഒരു ദേശീയ വാർത്താചാനലിന് നൽകിയ അഭിമുഖത്തിലാണ് ജാവേദ് അക്തർ, താലിബാനും ഹിന്ദു രാഷ്ട്രം ആഗ്രഹിക്കുന്നവരും ഒരേ പോലെയാണെന്ന് പ്രതികരിച്ചത്.
'ലോകമെമ്പാടുമുള്ള വലതുപക്ഷ ചിന്താഗതിക്കാരും താലിബാനും ഒരേ കാര്യങ്ങളാണ് ആഗ്രഹിക്കുന്നത്,താലിബാൻ ഇസ്ലാമിക് സ്റ്റേറ്റ് ആഗ്രഹിക്കുന്നതുപോലെ തന്നെയാണ് ഹിന്ദു രാഷ്ട്രം ആഗ്രഹിക്കുന്നവരും. ഈ ആളുകൾ ഒരേ ചിന്താഗതിക്കാരാണ്. അത് ഇപ്പോൾ മുസ്ലീം, ക്രിസ്ത്യൻ, ജൂതൻ എന്നിങ്ങനെ ഏതായാലും അങ്ങനെ തന്നെ'.