തെന്നിന്ത്യന്‍ സൂപ്പര്‍ താരം കാര്‍ത്തിയുടേതായി (Karthi) ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് 'ജപ്പാന്‍' (Japan). നവംബര്‍ 10ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഇപ്പോള്‍ ഒടിടി റിലീസിനൊരുങ്ങുകയാണ്.
പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്‌ഫ്ലിക്‌സില്‍ ഡിസംബര്‍ 11 മുതല്‍ സ്‌ട്രീമിംഗ് ആരംഭിക്കും. തമിഴ്, തെലുഗു, മലയാളം, കന്നഡ എന്നീ ഭാഷകളിലായാണ് ചിത്രം ഒടിടിയില്‍ റിലീസിനെത്തുന്നത്. തിയേറ്ററര്‍ റിലീസ് ചെയ്‌ത് ഒരു മാസം പിന്നിടുമ്പോഴാണ് ചിത്രം ഒടിടിയില്‍ എത്തുന്നത് എന്നതും ശ്രദ്ദേയമാണ്.
ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം ദീപാവലി റിലീസായാണ് തിയേറ്ററുകളില്‍ എത്തിയത്. പ്രധാനമായും തമിഴില്‍ ഒരുങ്ങിയ ചിത്രം മലയാളം, തെലുഗു, കന്നഡ എന്നീ ഭാഷകളിലും റിലീസിനെത്തിയിരുന്നു.
Also Read:Karthi Japan Movie New Update 'ജപ്പാനി'ൽ വേറിട്ട ലുക്കിൽ കാര്‍ത്തി; പുതിയ അപ്‌ഡേറ്റ് പുറത്ത്
തമിഴ്‌നാട്ടിലും ചെന്നൈയിലും നടന്ന നിരവധി കവർച്ചകളിൽ പങ്കാളിയായ കുപ്രസിദ്ധ മോഷ്‌ടാവിനെ അടിസ്ഥാനമാക്കിയുള്ളതാണ് 'ജപ്പാന്‍'. ജപ്പാനില്‍ ഒരു കൊടിയ കള്ളനായാണ് കാര്‍ത്തി പ്രത്യക്ഷപ്പെട്ടത് (Karthi plays a notorious eccentric thief). തീര്‍ത്തും വ്യത്യസ്‌തമായ ലുക്കിലാണ് ചിത്രത്തില്‍ കാര്‍ത്തി പ്രത്യക്ഷപ്പെടുന്നത്.
വ്യത്യസ്‌ത രൂപ ഭാവത്തിലുള്ള കഥാപാത്രത്തെയാണ് 'ജപ്പാനില്‍' കാര്‍ത്തി അവതരിപ്പിക്കുന്നത്. കാര്‍ത്തിയുടെ 25-ാമത്തെ ചിത്രം കൂടിയാണ് 'ജപ്പാന്‍'. ചെറിയ കള്ളനില്‍ നിന്നും ഒരു രാഷ്‌ട്രീയക്കാരന്‍റെ പക്കല്‍ നിന്നും 200 കോടി രൂപയുടെ ആഭരണങ്ങള്‍ തട്ടിയെടുക്കുന്ന കുപ്രസിദ്ധ കൊള്ളക്കാരന്‍ ആയുള്ള കാര്‍ത്തിയുടെ കഥാപാത്രത്തിന്‍റെ വളര്‍ച്ചയും, കള്ളനെ പിടിക്കാനുള്ള പൊലീസിന്‍റെ പാച്ചിലുമാണ് ചിത്രപശ്ചാത്തലം.
Also Read:Karthi Starrer Japan Movie Teaser : വലയിലാക്കാൻ പൊലീസ്, പിടികൊടുക്കാതെ 'ജപ്പാൻ'; കയ്യടി നേടി പുതിയ ടീസർ
രാജ് മുരുകന്‍ ആണ് സിനിമയുടെ രചനയും സംവിധാനവും. ഒരു ഹേയ്‌സ്‌റ്റ് കോമഡി വിഭാഗത്തിലായാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത് (Raju Murugan heist comedy). മലയാള നടി അനു ഇമ്മാനുവലാണ് ചിത്രത്തില്‍ കാര്‍ത്തിയുടെ നായികയായി എത്തിയത് (Anu Emmanuel). തെലുഗു നടന്‍ സുനിലും സുപ്രധാന വേഷത്തില്‍ എത്തി. വിജയ് മിൽട്ടൺ, ജിതൻ രമേഷ് എന്നിവരും ചിത്രത്തിൽ വേഷമിട്ടു.
ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ എസ് ആര്‍ പ്രഭു, എസ് ആര്‍ പ്രകാശ് ബാബു, എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണ് 'ജപ്പാന്‍'. തമിഴ്‌നാട്, കേരളം തുടങ്ങി വിവിധ സംസ്ഥാനങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.
എസ് രവി വര്‍മന്‍ സിനിമയുടെ ഛായാഗ്രഹണവും എസ് ഫിലോമിന്‍ രാജ് എഡിറ്റിങ്ങും നിര്‍വഹിച്ചു. ജിവി പ്രകാശ് കുമാര്‍ ആയിരുന്നു ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയത്. അനല്‍ - അരസ് ആണ് സിനിമയ്‌ക്ക് വേണ്ടി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത്.
Also Read: Japan trailer: കൊടും കള്ളനായി കാര്‍ത്തി; കേരള മുഖ്യമന്ത്രിയെ പരാമര്‍ശിച്ച് ജപ്പാന്‍ ട്രെയിലര്‍