ബെംഗളുരു: സംസ്ഥാനത്ത് ജനതാ കർഫ്യൂ ഏർപ്പെടുത്തിയിട്ടും ജനം നിയമങ്ങൾ പിന്തുടരുന്നില്ലെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. കൊവിഡ് വ്യാപനം നിയന്ത്രിക്കാനായി കർശന നിയമങ്ങൾ കൊണ്ടു വരേണ്ടത് അത്യാവശ്യമാണെന്ന് യെദ്യൂരപ്പ പറഞ്ഞു. ലോക്ക് ഡൗൺ അനിവാര്യമാണെന്നും ജനങ്ങൾ മാസ്‌ക് ധരിച്ച് സാമൂഹിക അകലം പാലിക്കണമെന്നും അല്ലാത്ത പക്ഷം കർശന നിയമങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നും മാധ്യമ പ്രവർത്തകരോട് യെദ്യൂരപ്പ പ്രതികരിച്ചു.
ജനം നിയമങ്ങൾ ലംഘിച്ചാൽ ജനത കർഫ്യൂ നീട്ടുമെന്ന് കർണാടക മുഖ്യമന്ത്രി - കർണാടക ജനതാ കർഫ്യൂ വാർത്ത
സംസ്ഥാനത്തെ നിയന്ത്രണങ്ങൾ പാലിക്കാതിരുന്നാൽ ജനതാ കർഫ്യൂ നീട്ടുമെന്ന് കർണാടക മുഖ്യമന്ത്രി പറഞ്ഞു.
Read more: കൊവിഡ് രോഗികളുടെ മരണം; സ്വകാര്യ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ
സംസ്ഥാനത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നതിനെപ്പറ്റി ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നുണ്ടെന്നും നാളെ നടക്കുന്ന യോഗത്തിലാകും ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിൽ കഴിഞ്ഞ ദിവസങ്ങളിൽ മാത്രമായി 328 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണ നിരക്ക് 17,212 ആയി ഉയർന്നു. സംസ്ഥാനത്തെ നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.83 ശതമാനമായി ഉയർന്നു.