ശ്രീനഗർ: ജമ്മുവിലെ കുഞ്ച്‌വാനിയിലും ഡ്രോൺ കണ്ടെത്തി. കാലുചാക്കിലെ സൈനിക ക്യാമ്പിന് സമീപം കഴിഞ്ഞ ദിവസം കണ്ടെത്തിയ ഡ്രോണിന്‍റെ പ്രവർത്തനങ്ങൾ സുരക്ഷാ സേന തടഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ ഡ്രോൺ ആണിത്.
ആദ്യം ഡ്രോൺ ആക്രമണത്തിൽ വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള ജമ്മുകശ്‌മീര്‍ വിമാനത്താവളത്തില്‍ സ്ഫോടനം നടന്നിരുന്നു. സ്ഫോടനത്തിൽ വിമാനത്താവളത്തിന്‍റെ കെട്ടിടങ്ങളിലൊന്നിന്‍റെ മേൽക്കൂരക്ക് കേടുപാട് സംഭവിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.