ശ്രീനഗർ:രാജ്യത്ത് ഏറ്റവുമധികം കൊവിഡ് വാക്‌സിൻ ഡോസുകൾ ഓർഡർ ചെയ്‌ത ജമ്മു കശ്‌മീർ. കേന്ദ്ര ഭരണ പ്രദേശത്ത് മെഡിക്കൽ ഓക്‌സിജന്‍റെ കുറവില്ലെന്നും ലെഫ്റ്റനന്‍റ് ഗവർണറുടെ ഉപദേഷ്ടാവ് കഴിഞ്ഞ ദിവസം അറിയിച്ചു.
അടിയന്തരമായി വിളിച്ചുചേർത്ത വാര്‍ത്താസമ്മേളനത്തിൽ സംസാരിച്ച ബസീർ അഹ്മദ് ഖാൻ, കേന്ദ്രഭരണ പ്രദേശത്ത് മെഡിക്കൽ ഓക്‌സിജനോ റെംഡെസിവിർ പോലുള്ള മരുന്നുകളുടെ കുറവോ ഇല്ലെന്നും ജനങ്ങൾ ഈ കാര്യങ്ങളിൽ ഭയപ്പെടുത്തേണ്ടതില്ലെന്നുമാണ് പറഞ്ഞത്. 1.25 കോടി വാക്‌സിൻ ഡോസുകൾക്കായാണ് ജമ്മു കശ്‌മീർ ഓർഡർ നൽകിയിട്ടുള്ളത്. തങ്ങളുടെ പക്കൽ 20 ടൺ മെഡിക്കൽ ഓക്‌സിജൻ ഉണ്ടെന്നും അത് ആവശ്യമുള്ളതിനേക്കാൾ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് മുതൽ തന്നെ വാക്സിനേഷൻ ആരംഭിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. എത്രയും വേഗം വാക്‌സിനേഷൻ പൂർത്തിയാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ രംഗത്തെ സംവിധാനങ്ങൾ പരിശോധിക്കാനും കൊവിഡ് പിടിച്ചുകെട്ടാൻ സ്വീകരിച്ച നടപടികൾ പരിശോധിക്കാനും ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹയുടെ നിർദേശപ്രകാരം താൻ ഏതാനം ദിവസങ്ങളായി താഴ്‌വരയിൽ തുടരുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.