സമയം വരുമ്പോള്‍ ജമ്മു കശ്‌മീരിന് സംസ്ഥാന പദവി ലഭിക്കുമെന്ന് അമിത് ഷാ - ലോക് സഭാ വാര്‍ത്തകള്‍
കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്‌മീന് വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്‌തതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ന്യൂഡല്‍ഹി: കശ്‌മീര്‍ വിഷയം വീണ്ടും ലോക്‌സഭയില്‍ ചര്‍ച്ചയാകുന്നു. മേഖലയ്‌ക്കുള്ള പ്രത്യേക അധികാരങ്ങള്‍ എടുത്തുകളഞ്ഞത് നല്ലതിനാണെന്ന് പ്രഖ്യാപിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സമയം വരുമ്പോള്‍ ജമ്മു കശ്‌മീരിന് സംസ്ഥാന പദവി നല്‍കുമെന്ന് വ്യക്തമാക്കി. 2019 ഓഗസ്റ്റില്‍ ഭരണഘടനയുടെ 370ആം അനുച്ഛേദം റദ്ദാക്കിയതിന് ശേഷം വളരെയധികം കാര്യങ്ങള്‍ മോദി സര്‍ക്കാര്‍ ജമ്മു കശ്‌മിരിന് വേണ്ടി ചെയ്‌തു. പാരമ്പര്യമായി മേഖല ഭരിച്ചിരുന്നവര്‍ ചെയ്‌തതിനേക്കാള്‍ കൂടുതല്‍ ഈ കേന്ദ്ര സര്‍ക്കാര്‍ ചെയ്‌തിട്ടുണ്ടെന്നും അമിത് ഷാ ലോക്‌സഭയില്‍ പറഞ്ഞു.