ശ്രീനഗർ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജമ്മു കശ്‌മീരിലെ വിരമിക്കുന്ന ഡോക്‌ടർമാരുടെ കാലവധി ഡിസംബർ 31 വരെ നീട്ടിയതായ ധനകാര്യ കമ്മിഷണർ(ഹെൽത്ത് ആൻഡ് മെഡിക്കൽ എഡ്യൂക്കേഷൻ) അടൽ ഡല്ലു. നവംബർ 30നോ അതിനു മുൻപോ വിരമിക്കാനിരിക്കുന്ന എല്ലാ ഡോക്‌ടർമാരുടെ കാലവധി ഡിസംബർ 31 വരെ നീട്ടുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയാണ് പ്രഖ്യാപനം നടത്തിയത്.
വിരമിക്കുന്ന ഡോക്‌ടർമാരുടെ കാലവധി ഡിസംബർ 31 വരെ നീട്ടി കശ്മീര്‍
നവംബർ 30നോ അതിനു മുൻപോ വിരമിക്കാനിരിക്കുന്ന ഡോക്‌ടർമാരുടെ കാലവധിയാണ് ഡിസംബർ 31 വരെ നീട്ടിയത്.
വിരമിക്കുന്ന ഡോക്‌ടർമാരുടെ കാലവധി ഡിസംബർ 31 വരെ നീട്ടി ജമ്മു കശ്‌മീർ സർക്കാർ
സ്‌കിംസ്, ജി.എം.സി, ആരോഗ്യ വകുപ്പ് എന്നിവയിൽ നിന്ന് വിരമിക്കുന്ന നവംബർ 30നോ അതിനു മുൻപോ വിരമിക്കാനിരിക്കുന്ന എല്ലാ ഡോക്‌ടർമാർ, കൺസൾട്ടന്‍റുമാർ തുടങ്ങിയവരുടെ കാലവധി ഡിസംബർ 31 വരെ നീട്ടിയതായി ലഫ്‌റ്റനന്‍റ് ഗവർണർ മനോജ് സിൻഹയും അറിയിച്ചു. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാതലത്തിൽ ഡോക്‌ടർമാരുടെ ലഭ്യത മെച്ചപ്പെടുത്താൻ ഇത് സഹായിക്കുമെന്ന് അദ്ദേഹം അറിയിച്ചു.