ജമ്മു കശ്‌മീരില്‍ ഒൻപത് പേരെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തി - ഷീരി ബരാമുള്ള
സംശയാസ്‌പദമായ സാഹചര്യത്തിൽ കണ്ടെത്തിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു
ജമ്മു കശ്മീരിൽ ഒൻപത് പേരെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തി
ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഷീരി ബരാമുള്ള പ്രദേശത്ത് ഒൻപത് പേരെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തി. ഇവരെ കൂടുതൽ അന്വേഷണങ്ങൾക്കും പരിശോധനകൾക്കുമായി പൊലീസ് കസ്റ്റഡിയിലെടുത്തു. ഷോപിയാനിലെ സൈനാപോറയിൽ നിന്നുള്ളവരെയാണ് കസ്റ്റഡിയിലെടുത്തതെന്നും ഇവരെ ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് വ്യക്തമാക്കി.