മധുര : തമിഴ്‌നാട്ടിൽ ഇന്ന് നടന്ന ജെല്ലിക്കെട്ട് മത്സരത്തിനിടെ കാളകളുടെ ആക്രമണത്തിൽ 19 പേർക്ക് പരിക്ക്. മധുരയിലെ ആവണിയാപുരത്ത് നടന്ന മത്സരത്തിലാണ് ഇത്രയും അധികം പേർക്ക് പരിക്കേറ്റത്. അപകടങ്ങൾ ഉണ്ടായിട്ടും പരിപാടി നിർത്തിവയ്ക്കാതെ വൈകിട്ട് നാല് മണി വരെ തുടർന്നു. പരിക്കേറ്റവർ മധുരയിലെ സർക്കാർ രാജാജി ആശുപത്രിയിൽ ചികിത്സയിലാണ്.
മധുരയിൽ ജെല്ലിക്കെട്ടിനിടെ 19 പേർക്ക് പരിക്ക് ; വീര്യം വിടാതെ തുടര്‍ന്ന് മത്സരം - തമിഴ്‌നാട് വാർത്തകൾ
പൊങ്കൽ ദിനത്തിൽ ആവണിയാപുരത്ത് നടന്ന ജെല്ലിക്കെട്ട് മത്സരത്തിലാണ് നിരവധി പേർക്ക് പരിക്കേറ്റത്
'ഏരു തഴുവുതാൽ' എന്നും 'മഞ്ചുവിരാട്ട്' എന്നും അറിയപ്പെടുന്ന ജെല്ലിക്കെട്ട് പൊങ്കൽ ആഘോഷത്തോട് അനുബന്ധിച്ചാണ് നടത്തുന്നത്. മാട്ടുപൊങ്കൽ ദിനത്തിലാണ് മത്സരം നടക്കുക. കാളകളെ കൊമ്പിൽ പിടിച്ച് മെരുക്കി അതിന്‍റെ മേല്‍ കയറുന്ന ഈ കായിക വിനോദം വളരെ അപകട സാധ്യതയുള്ളതാണ്.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പാലമേട്ടിലും അളങ്ങനല്ലൂരിലും കൂടുതൽ ജെല്ലിക്കെട്ട് പരിപാടികൾ നടക്കും. കാളകളെ മെരുക്കുന്ന 300 പേരെയും 150 കാണികളേയും മാത്രമേ ജെല്ലിക്കെട്ട് നടക്കുന്ന വേദിയിലേയ്‌ക്ക് അനുവദിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.