ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധി വകവക്കാതെ പൗരന്മാർക്ക് സമയബന്ധിതമായി പാസ്പോർട്ട് വിതരണം ചെയ്യാൻ പ്രവർത്തിച്ച എല്ലാ സർക്കാർ ജീവനക്കാരെയും പ്രശംസിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ. പാസ്പോർട്ട് സേവാ ദിവസ് ആചരിച്ച് നടത്തിയ പരിപാടിയിൽ പങ്കെടുത്ത മന്ത്രി കൊവിഡിന്‍റെ രണ്ടാം തരംഗത്തിലും വിദേശകാര്യ മന്ത്രാലയവും മറ്റ് ഏജൻസികളും പാസ്പോർട്ട് സേവനങ്ങൾ ജനങ്ങൾക്ക് നൽകുന്നതിൽ ഉയർന്ന നിലവാരം പുലർത്തിയെന്ന് അറിയിച്ചു.
മന്ത്രാലയം 174 എംബസികളെയും വിദേശ കോൺസുലേറ്റുകളെയും പാസ്‌പോർട്ട് സേവാ പരിപാടിയുമായി സംയോജിപ്പിച്ച് ഇന്ത്യൻ പൗരന്മാർക്കും പ്രവാസികൾക്കും കേന്ദ്രീകൃത പാസ്‌പോർട്ട് വിതരണ സംവിധാനം ഉറപ്പാക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.