നാഗ്‌പൂർ: നാഗ്‌പൂരിലെ രാഷ്ട്രീയ സ്വയംസേവക് സംഘ് ആസ്ഥാനവും ഹെഡ്‌ഗേവാർ ഭവനും ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ജെയ്‌ഷെ മുഹമ്മദ് ഭീകരർ തെരച്ചിൽ നടത്തിയതായി നാഗ്‌പൂർ പൊലീസ് കമ്മിഷണർ അമിതേഷ് കുമാർ. ഇതേതുടർന്ന് സർസംഘചാലക് മോഹൻ ഭാഗവതും സംഘത്തിന്‍റെ പ്രധാന ഭാരവാഹികളും താമസിക്കുന്ന നാഗ്‌പൂരിലെ രാഷ്ട്രീയ സ്വയംസേവക് സംഘിന്‍റെ ആസ്ഥാനത്തും രേഷിംബാഗിലെ ഹെഡ്‌ഗേവാർ ഭവനിലും സുരക്ഷ ശക്തമാക്കിയതായി കമ്മിഷണർ അറിയിച്ചു.
ആർഎസ്എസ് ആസ്ഥാനത്ത് ജെയ്ഷെ മുഹമ്മദ് ഭീകരർ തെരച്ചിൽ നടത്തിയെന്ന് നാഗ്‌പൂർ കമ്മിഷണർ - സർസംഘചാലക് മോഹൻ ഭാഗവത്
സർസംഘചാലക് മോഹൻ ഭാഗവതും സംഘത്തിന്‍റെ പ്രധാന ഭാരവാഹികളും താമസിക്കുന്ന നാഗ്‌പൂരിലെ രാഷ്ട്രീയ സ്വയംസേവക് സംഘിന്‍റെ ആസ്ഥാനത്തും രേഷിംബാഗിലെ ഹെഡ്‌ഗേവാർ ഭവനിലും സുരക്ഷ ശക്തമാക്കിയതായി കമ്മീഷണർ അറിയിച്ചു.
ആർഎസ്എസ് ആസ്ഥാനത്ത് ജെയ്ഷെ മുഹമ്മദ് ഭീകരർ തെരച്ചിൽ നടത്തിയെന്ന് നാഗ്‌പൂർ കമ്മീഷണർ
സംഭവത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ക്രൈം ബ്രാഞ്ച് അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.