തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനികാന്തിന്‍റെ ബ്ലോക്ക്ബസ്‌റ്റര്‍ 'ജയിലര്‍' റിലീസിലൂടെ (Jailer release) ഇന്ത്യൻ സിനിമ മേഖല ഒരു പുതു ചരിത്രത്തിന് സാക്ഷ്യം കുറിച്ചു (Indian film industry witnessed historic milestone). ഓഗസ്‌റ്റ് 10ന് റിലീസായ ചിത്രം ബോക്‌സോഫിസില്‍ നിരവധി റെക്കോഡുകൾ തകർത്തെറിഞ്ഞു (Jailer shattered numerous box office records).
രജനികാന്തിന്‍റെ കരിയറിലെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായി 'ജയിലര്‍' സ്ഥാനം ഉറപ്പിക്കുകയും ചെയ്‌തു (Rajinikanth highest grossing film). അടുത്തിടെ ട്രേഡ് അനലിസ്‌റ്റ് മനോബാല വിജയബാലൻ (Manobala Vijayabalan), ബോക്സോഫിസില്‍ 'ജയിലര്‍' നേടിയ ശ്രദ്ധേയമായ നേട്ടങ്ങളുടെ സമഗ്രമായ ഒരു അവലോകനം (Remarkable achievements of Jailer at box office) സോഷ്യൽ മീഡിയയിൽ നല്‍കിയിരുന്നു.
മനോബാലയുടെ അവലോകന പ്രകാരം, 'ജയിലർ' നേടിയ മികച്ച റെക്കോഡുകളില്‍ ഒന്നാണ്, തമിഴ്‌നാട്ടിലെ എക്കാലത്തെയും നമ്പർ വൺ തമിഴ് ചിത്രം എന്ന പദവി നേടിയത്. തമിഴില്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയർന്ന ഓപ്പണിങ് കലക്ഷൻ ആയി 'ജയിലര്‍' മാറിയത്, സ്വന്തം സംസ്ഥാനത്ത് 'ജയിലര്‍' അതിന്‍റെ വന്‍ ജനപ്രീതിയെ പ്രകടമാക്കുന്നു.
കൂടാതെ, തെലുഗു ഭാഷ സംസാരിക്കുന്ന സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ, ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് നേടുന്ന തമിഴ് സിനിമകളിൽ രണ്ടാം സ്ഥാനവും ചിത്രം നേടിയിട്ടുണ്ട്. അതേസമയം കേരളത്തിലും കർണാടകത്തിലും എക്കാലത്തെയും ഓപ്പണിങ് കലക്ഷന്‍ നേടി ചിത്രം ഒന്നാം സ്ഥാനം നിലനിർത്തി.
അന്താരാഷ്‌ട്രതലത്തിലും, 'ജയിലർ' തരംഗം സൃഷ്‌ടിച്ചു. വടക്കേ അമേരിക്കയിൽ, എക്കാലത്തെയും മികച്ച തമിഴ് സിനിമയായി 'ജയിലര്‍' ഒന്നാം സ്ഥാനം നേടി. അതേസമയം യുണൈറ്റഡ് കിംഗ്‌ഡം അവരുടെ എക്കാലത്തെയും പ്രിയപ്പെട്ട തമിഴ് ചിത്രമായി 'ജയിലറെ' സ്വീകരിച്ചു. ഗൾഫ് മേഖല, സിനിമയോട് അമിതമായ സ്നേഹം പ്രകടിപ്പിച്ചു. അത് അവിടെ എക്കാലത്തെയും ഒന്നാം നമ്പർ ദക്ഷിണേന്ത്യൻ ഭാഷാ ചിത്രമാക്കി മാറ്റി.
മലേഷ്യയിലും ഓസ്‌ട്രേലിയയിലും, ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ഇന്ത്യൻ സിനിമകളിൽ രണ്ടാം സ്ഥാനത്താണ് 'ജയിലർ'. സിംഗപ്പൂരിലും ഫ്രാൻസിലും, ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ തമിഴ് സിനിമകളിൽ, 'ജയിലര്‍' മൂന്നാം സ്ഥാനത്താണ്. ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ രണ്ടാമത്തെ ഇന്ത്യൻ സിനിമയായി സൗദി അറേബ്യയും അംഗീകരിച്ചു.
കൂടാതെ, വിദേശ വിപണിയിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ തമിഴ് ചിത്രമായി 'ജയിലര്‍' നിലകൊള്ളുന്നു. ലോകമൊട്ടാകെ ഏറ്റവും വേഗത്തിൽ 600 കോടി കടക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമെന്ന നാഴികക്കല്ലും 'ജയിലര്‍' താണ്ടി. 2018ൽ പുറത്തിറങ്ങിയ രജനികാന്ത് നായകനായ 2.0 ആണ് ഏറ്റവും വേഗത്തിൽ 600 കോടി കടന്ന തമിഴ് ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
മനോബാല വിജയബാലന്‍റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച്, 'ജയിലർ' ആഗോളതലത്തില്‍ 637 കോടി രൂപ നേടി. നാലാം ആഴ്‌ചയിലും ചിത്രം അതിന്‍റെ അസാധാരണ പ്രകടനം തുടരുകയാണ്. ഇന്ത്യയിൽ, എല്ലാ ഭാഷകളിലുമായി 'ജയിലര്‍' 335 കോടി രൂപ കnക്ഷൻ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍.
Also Read:Rajinikanth Jailer Gets OTT Release ബോക്‌സോഫിസ് വിജയത്തിന് ശേഷം ജയിലര്‍ ഒടിടിയില്‍; റിലീസ് തീയതി പുറത്ത്