സൂപ്പർസ്റ്റാർ രജനികാന്തിന്‍റേതായി (Rajinikanth) ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് 'ജയിലര്‍' (Jailer). റിലീസ് ചെയ്‌ത് 15 ദിവസം പിന്നിടുമ്പോള്‍, തിയേറ്ററുകളിൽ നിന്നും മികച്ച പ്രതികരണം നേടി 'ജയിലര്‍' ആഗോള ബോക്‌സോഫിസിൽ 500 കോടിയിലധികം കലക്ഷൻ നേടി.
എന്നാല്‍ ഇന്ത്യന്‍ ബോക്‌സോഫിസ് കലക്ഷനില്‍ വലിയ ഇടിവാണ് ചിത്രം വ്യാഴാഴ്‌ച രേഖപ്പെടുത്തിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 15-ാം ദിനത്തില്‍ ഇന്ത്യയിലെ എല്ലാ ഭാഷകളിലുമായി 'ജയിലര്‍' മൂന്ന് കോടി രൂപയാണ് കലക്‌ട് ചെയ്‌തത്. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള 'ജയിലറുടെ ആകെ കലക്ഷന്‍ 298.75 കോടി രൂപയാണ്.
അതേസമയം ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 'ജയിലര്‍' ഇന്ന് 300 കോടിയുടെ നാഴികക്കല്ല് മറികടക്കുമെന്നാണ് സൂചന. എന്നാൽ ആഗോള തലത്തിൽ ചിത്രം 600 കോടി ക്ലബ്ബില്‍ ഇടംപിടിക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ബുധനാഴ്‌ച വരെ 'ജയിലര്‍' ആഗോള തലത്തില്‍ നേടിയത് 566 കോടി രൂപയാണ്. ഇതിന് മുമ്പ് പുറത്തിറങ്ങിയ രജനി ചിത്രങ്ങളായ 'ദർബാർ', 'അണ്ണാത്തെ' എന്നിവയ്‌ക്ക് സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിച്ചപ്പോള്‍ 'ജയിലര്‍' നേടിയ പ്രതികരണങ്ങള്‍ താരത്തിന്‍റെ ഗംഭീരമായ തിരിച്ചുവരവ് കൂടിയാണ്.
Also Read:Rajinikanth gets trolled മനുഷ്യ ശരീരത്തിലെ ഒരു ദളിത് അവയവമല്ല കാല് എന്ന് ഹരീഷ് പേരടി; ഇങ്ങനെ കുനിഞ്ഞാല്‍ ഒടിഞ്ഞ് പോകുമെന്ന് ശിവന്‍കുട്ടി
'ജയിലര്‍' റിലീസ് ചെയ്‌ത് ഒരു ദിവസത്തിന് ശേഷമാണ് സണ്ണി ഡിയോളിന്‍റെ ബോളിവുഡ് ചിത്രം 'ഗദര്‍ 2' തിയേറ്ററുകളില്‍ എത്തിയത്. പ്രദര്‍ശന ദിനത്തില്‍ 48.35 കോടി രൂപയാണ് 'ജയിലര്‍' സ്വന്തമാക്കിയത്. ആദ്യ ദിനത്തില്‍ സണ്ണി ഡിയോള്‍ ചിത്രം 40 കോടി രൂപയും കലക്‌ട് ചെയ്‌തിരുന്നു. ആദ്യ വാരം 235.85 കോടി രൂപ നേടിയെങ്കിലും രണ്ടാം വാരത്തില്‍ 'ജയിലര്‍' കലക്ഷന്‍ ഗണ്യമായി കുറഞ്ഞു.
'ജയിലര്‍' ഓഗസ്‌റ്റ് 10ന് തിയേറ്ററുകളില്‍ എത്തിയപ്പോള്‍ അക്ഷയ് കുമാറിന്‍റെ 'ഓ മൈഗോഡ് 2' (OMG 2), സണ്ണി ഡിയോളിന്‍റെ 'ഗദര്‍ 2' എന്നീ ചിത്രങ്ങള്‍ ഓഗസ്‌റ്റ് 11നാണ് തിയേറ്ററുകളില്‍ എത്തിയത്. നിലവില്‍ 'ജയിലർ' രണ്ടാം സ്ഥാനത്തും 'ഗദർ 2' ഒന്നാം സ്ഥാനത്തുമാണ്. ഇന്ത്യന്‍ ബോക്‌സോഫിസില്‍ 'ഗദർ 2' 400 കോടി പിന്നിട്ടപ്പോൾ 'ജയിലർ' 300 കോടിക്ക് അരികില്‍ എത്തിനില്‍ക്കുന്നതെ ഉള്ളൂ.
നെൽസൺ ദിലീപ്‌കുമാർ സംവിധാനം ചെയ്‌ത ചിത്രം 12 ദിവസം കൊണ്ട് ആഗോള തലത്തില്‍ 500 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ഇതോടെ ബോക്‌സോഫിസില്‍ എത്രയും വേഗത്തില്‍ 500 കോടി നേടിയ രണ്ടാമത്തെ തമിഴ് ചിത്രമായി 'ജയിലര്‍' മാറി. 2018ൽ പുറത്തിറങ്ങിയ രജനികാന്തിന്‍റെ തന്നെ 2.0 റിലീസ് ചെയ്‌ത് എട്ട് ദിവസങ്ങൾക്കുള്ളിൽ ചിത്രം, ഏറ്റവും വേഗത്തിൽ 500 കോടി നേടിയിരുന്നു.
Also Read:Jailer collection രണ്ട് ദിവസത്തെ ഇടിവിന് ശേഷം ബോക്‌സോഫിസില്‍ സ്ഥിരത നിലനിര്‍ത്തി ജയിലര്‍; 9-ാം ദിന കലക്ഷന്‍ പുറത്ത്