കേരളം

kerala

ETV Bharat / bharat

ഉപരാഷ്‌ട്രപതിയായി ജഗ്‌ദീപ് ധന്‍കര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഇന്ത്യയുടെ 14-ാമത്തെ ഉപരാഷ്‌ട്രപതിയായി ജഗ്‌ദീപ് ധന്‍കര്‍ ഇന്ന് രാവിലെ 11.45ന് സത്യപ്രതിജ്ഞ ചെയ്യും. രാഷ്‌ട്രപതി ദ്രൗപതി മുർമു ജഗ്‌ദീപ് ധൻകറിന് സത്യവാചകം ചൊല്ലിക്കൊടുക്കും. 28 എംപിമാരുടെ പിന്തുണയോടെ പ്രതിപക്ഷത്തിന്‍റെ മാർഗരറ്റ് ആൽവയെ പരാജയപ്പെടുത്തിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായ ജഗ്‌ദീപ് ധൻകര്‍ ഉപരാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്

Jagdeep Dhankar will take oath as Vice President  Jagdeep Dhankar  Vice President of India  ഉപരാഷ്‌ട്രപതിയായി ജഗ്‌ദീപ് ധന്‍കര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും  ജഗ്‌ദീപ് ധന്‍കര്‍  രാഷ്‌ട്രപതി ദ്രൗപതി മുർമു
ഉപരാഷ്‌ട്രപതിയായി ജഗ്‌ദീപ് ധന്‍കര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

By

Published : Aug 11, 2022, 9:15 AM IST

Updated : Aug 11, 2022, 9:58 AM IST

ന്യൂഡല്‍ഹി:ഇന്ത്യയുടെ 14-ാമത് ഉപരാഷ്‌ട്രപതിയായി ജഗ്‌ദീപ് ധന്‍കര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് രാവിലെ 11.45ന് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു ജഗ്‌ദീപ് ധൻകറിന് സത്യവാചകം ചൊല്ലിക്കൊടുക്കും. ഓഗസ്റ്റ് 6നാണ് പ്രതിപക്ഷത്തിന്‍റെ മാർഗരറ്റ് ആൽവയെ പരാജയപ്പെടുത്തി എന്‍ഡിഎ സ്ഥാനാര്‍ഥിയായ ജഗ്‌ദീപ് ധൻകര്‍ ഉപരാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്.

28 എംപിമാരുടെ പിന്തുണയോടെയായിരുന്നു മുന്‍ പശ്ചിമബംഗാള്‍ ഗവര്‍ണറായിരുന്ന ധന്‍കറിന്‍റെ വിജയം. 1951 മെയ് 18ന് ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ജഗ്‌ദീപ് ധന്‍കര്‍ രാഷ്‌ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ് അഭിഭാഷകനായിരുന്നു. രാജസ്ഥാന്‍ സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദം നേടിയ അദ്ദേഹം രാജസ്ഥാന്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഏറെക്കാലം അഭിഭാഷകനായി പ്രവര്‍ത്തിച്ചു. രാജസ്ഥാൻ നിയമസഭയില്‍ ചെറിയ കാലയളവില്‍ ധൻകർ അംഗമായിരുന്നു.

ബോഫോഴ്‌സ് അഴിമതി ആരോപണത്തില്‍ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന് കേന്ദ്ര ഭരണം നഷ്‌ടപ്പെട്ട 1989ലെ തെരഞ്ഞെടുപ്പില്‍ ധന്‍കര്‍ രാജസ്ഥാനിലെ ജുന്‍ജുനു മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് വിജയിക്കുകയും ചന്ദ്രശേഖര്‍ സര്‍ക്കാറില്‍ പാര്‍ലമെന്‍റെറി കാര്യ സഹമന്ത്രിയായി സേവനമനുഷ്‌ടിക്കുകയും ചെയ്‌തു. എന്നാല്‍ പി വി നരസിംഹ റാവു പ്രധാനമന്ത്രിയായിരിക്കുന്ന സമയത്ത് കോണ്‍ഗ്രസിലേക്ക് മാറിയ ധൻകർ ഇന്‍റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷനില്‍ മൂന്ന് തവണ അംഗമായി. ഭരണഘടനയില്‍ അഗാധ പാണ്ഡിത്യമുള്ള ധൻകർ ഉപരാഷ്ട്രപതിയാകുന്നത് ദേശീയ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങൾക്കും ഗുണങ്ങൾക്കും ഇടയാക്കുമെന്നാണ് വിലയിരുത്തുന്നത്.

ജനതാദളിലും കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ച ശേഷം ഒരു ദശാബ്‌ദത്തോളം മുഖ്യധാര രാഷ്‌ട്രീയത്തില്‍ നിന്ന് മാറി നിന്നിട്ടാണ് ജഗ്‌ദീപ് ധന്‍കര്‍ 2008ല്‍ ബിജെപിയില്‍ ചേരുന്നത്. ഉപരാഷ്‌ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുമ്പോള്‍ ജഗ്‌ദീപ് ധന്‍കറെ ബിജെപി വിശേഷിപ്പിച്ചത് കര്‍ഷക പുത്രന്‍ എന്നാണ്. പാരമ്പരാഗതമായി കാര്‍ഷകരായ ജാട്ട് വിഭാഗത്തില്‍ നിന്നുള്ള ആളാണ് ജഗ്‌ദീപ് ധന്‍കര്‍.

Also Read ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്‌ട്രപതിയായി ജഗ്‌ദീപ് ധന്‍കര്‍

Last Updated : Aug 11, 2022, 9:58 AM IST

ABOUT THE AUTHOR

...view details