കേരളം

kerala

ETV Bharat / bharat

പുരി ജഗന്നാഥ ക്ഷേത്രം ഭക്തജനങ്ങള്‍ക്കായി തുറന്നു - odisha

ഡിസംബര്‍ 31 വരെ പ്രദേശവാസികള്‍ക്ക് മാത്രമാണ് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചിരിക്കുന്നത്

പുരി ജഗന്നാഥ ക്ഷേത്രം തുറന്നു  Jagannath temple in Puri reopens  Puri Jagannath temple  ഒഡിഷ  ഭുവനേശ്വര്‍  odisha  odisha latest news
പുരി ജഗന്നാഥ ക്ഷേത്രം തുറന്നു

By

Published : Dec 26, 2020, 1:55 PM IST

ഭുവനേശ്വര്‍: പുരി ജഗന്നാഥ ക്ഷേത്രം ഭക്തജനങ്ങള്‍ക്കായി തുറന്നു. ആദ്യഘട്ടത്തില്‍ പ്രദേശവാസികള്‍ക്ക് മാത്രമാണ് പ്രവേശനം. ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ ഒമ്പത് മാസത്തെ ഇടവേളക്ക് ശേഷമാണ് ക്ഷേത്രം തുറന്നത്. ഡിസംബര്‍ 31 വരെ പ്രദേശവാസികള്‍ക്ക് ആധാര്‍ കാര്‍ഡോ വോട്ടര്‍ ഐഡിയോ കാണിച്ച് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താമെന്ന് പുരി ജില്ലാ ഭരണകൂടം അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോടെ ജനുവരി മൂന്ന് മുതല്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാം. 65 വയസിന് മുകളിലുള്ളവര്‍ക്കും 10 വയസിന് താഴെയുള്ളവര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതിയില്ല.

ABOUT THE AUTHOR

...view details