ന്യൂഡൽഹി : നടി ജാക്വിലിൻ ഫെർണാണ്ടസും സുകേഷ് ചന്ദ്രശേഖറിന്‍റെ സഹായി പിങ്കി ഇറാനിയും തമ്മിൽ ചോദ്യം ചെയ്യലിനിടെ വാക്‌പോര്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിനായി കഴിഞ്ഞ ദിവസം ഡൽഹി പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് മുന്നിൽ ഇരുവരും ഹാജരായിരുന്നു. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ രണ്ട് മണിക്കൂറോളം ഇരുവരും പരസ്‌പരം തർക്കിച്ചു.
200 കോടി രൂപ ജനങ്ങളെ വഞ്ചിച്ചെന്ന കേസിനെക്കുറിച്ച് അറിഞ്ഞിട്ടും ജാക്വിലിൻ സുകേഷിൽ നിന്ന് സമ്മാനങ്ങൾ സ്വീകരിച്ചുവെന്ന് പിങ്കി ആരോപിച്ചു. അതേസമയം സുകേഷിന്‍റെ പശ്ചാത്തലത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും പിങ്കി കള്ളം പറയുകയാണെന്നുമായിരുന്നു ജാക്വിലിന്‍റെ വാദം. തര്‍ക്കം കടുത്തപ്പോള്‍ ഉദ്യോഗസ്ഥര്‍ ഇടപെടുകയായിരുന്നു.