തിരുവനന്തപുരം :പിണറായി വിജയന്‍ സര്‍ക്കാര്‍ കേരളത്തിന് ഭീഷണിയായി മാറിയിരിക്കുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ. തീവ്രവാദത്തിന്‍റെ ഹോട്ട് സ്‌പോട്ടായി കേരളം മാറിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാറിന്‍റെ പിന്തുണ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
അക്രമം നടത്തുന്ന വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുകയാണ്. ഇത് കാരണം കേരളം സുരക്ഷിതമല്ലാത്ത അവസ്ഥയിലേക്ക് പോവുകയാണ്. സാധാരണ ജനങ്ങള്‍ ഭയത്തിലാണ് ജീവിക്കുന്നതെന്നും നദ്ദ പറഞ്ഞു
സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി തെറ്റായ നയങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അഴിമതിയില്‍ നിറഞ്ഞിരിക്കുകയാണ് ഭരണം. അഴിമതിയില്‍ നിന്ന് അഴിമതിയിലേക്ക് പോവുകയാണ് ഈ സര്‍ക്കാര്‍.
"തീവ്രവാദത്തിന്‍റെ ഹോട്ട് സ്‌പോട്ടായി കേരളം മാറി";"കേരളത്തില്‍ നടക്കുന്നത് ബന്ധു നിയമനങ്ങള്‍ മാത്രം":ജെപി നദ്ദ മുഖ്യമന്ത്രിയുടെ ഓഫിസ് തന്നെ സ്വര്‍ണ കടത്തില്‍ ആരോപണ വിധേയമായ അവസ്ഥയിലാണ്. ബന്ധു നിയമനങ്ങള്‍ മാത്രമാണ് കേരളത്തില്‍ നടക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിലുളളവരുടെ ബന്ധുക്കള്‍ക്ക് സര്‍വകലാശാലകളില്‍ ജോലി നല്‍കുകയാണ്.
എല്ലാ നയങ്ങളും മാറ്റിവച്ച് ഒരു കുടുംബ പാര്‍ട്ടിയായി സിപിഎം മാറിയിരിക്കുകയാണെന്നും നദ്ദ ആരോപിച്ചു. തിരുവനന്തപുരത്ത് ബിജെപി ബൂത്ത് ഭാരവാഹികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു നദ്ദ.